
ഷാർജ: യുഎഇയിലെ ഷാർജയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ആലുവ സ്വദേശിനിയായ സോഫിയ മനോജിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 59 വയസ്സായിരുന്നു. ഷാർജ ഇന്ത്യൻ സ്കൂൾ ജീവനക്കാരിയാണ്. ഹൃദയഘാതമുണ്ടായതിനെ തുടർന്നാണ് മരിച്ചതെന്നാണ് സംശയം. ഭർത്താവ്: പരേതനായ നാലകത്ത് മനോജ്. മക്കൾ: മനീഷ, മിൻഷാദ്, മിൻഷാ. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam