വൈദ്യുതി നിയന്ത്രണ സാധ്യത മാറുന്നു, ഇന്നും നാളെയും പവർ കട്ടിനു സാധ്യത കുറവ്

Published : Sep 26, 2026, 05:41 PM IST
kseb

Synopsis

മധ്യപ്രദേശിൽ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി സ്വാപ് വ്യവസ്ഥയിൽ ലഭ്യമാകുന്നതും റിയൽ ടൈം മാർക്കറ്റിൽ വൈദ്യുതി ലഭ്യമായതുമാണ് കാരണം.

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത കുറവ്. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കൂടിയ സാഹചര്യത്തിൽ, വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കെ എസ് ഇ ബി അറിയിച്ചു. ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല. മധ്യപ്രദേശിൽ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി സ്വാപ് വ്യവസ്ഥയിൽ ലഭ്യമാകുന്നതും റിയൽ ടൈം മാർക്കറ്റിൽ വൈദ്യുതി ലഭ്യമായതുമാണ് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ഉപയോഗം കാരണം ചില പ്രദേശങ്ങളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും, പുതിയ ക്രമീകരണങ്ങളോടെ വൈദ്യുതി പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാൻ കഴിഞ്ഞതായി കെ.എസ്.ഇ.ബി വൃത്തങ്ങൾ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാദങ്ങളിൽ പെട്ടെന്ന് മറുപടി പറയണമെന്ന് എംഎം ഹസ്സൻ; മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദത്തിനിടെ പ്രതികരണം, കോൺ​ഗ്രസിൽ അമർഷം
ഗ്യാനേഷ് കുമാർ ജനാധ്യപത്യത്തിന് കടുത്ത ഭീഷണി, അടിയന്തരമായി രാജിവെക്കണം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി