ഗ്യാനേഷ് കുമാർ ജനാധ്യപത്യത്തിന് കടുത്ത ഭീഷണി, അടിയന്തരമായി രാജിവെക്കണം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Published : Sep 26, 2026, 05:12 PM IST
Priyanka Gandhi

Synopsis

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കമ്മീഷന്റെ നടപടികൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അവർ അഭിപ്രായപ്പെട്ടു

മലപ്പുറം: ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നയങ്ങൾക്കും നടപടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകൾക്ക് മുൻപ് ബി ജെ പി നേതാക്കൾ വിജയിക്കാൻ പോകുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് വലിയ ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ടെന്നടക്കം പ്രിയങ്ക ചൂണ്ടിക്കാട്ടി. ജനങ്ങൾക്കിടയിലെ യഥാർത്ഥ സാഹചര്യം ഇതിൽനിന്ന് പൂർണ്ണമായും വ്യത്യസ്തമാണെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു. ഭരണകൂടത്തിന്റെ നയങ്ങളിൽ ആരും സംതൃപ്തരല്ലെന്നും തെരുവിലിറങ്ങി ജനങ്ങളോട് സംസാരിച്ചാൽ രാജ്യത്തെ യഥാർത്ഥ അവസ്ഥ ബോധ്യപ്പെടുമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് ഇതിനകം തന്നെ തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. നിലവിലെ വിഷയത്തിൽ 'ഇന്ത്യ' സഖ്യത്തിലെ എല്ലാ പാർട്ടികളും ഒരേ നിലപാടിലാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ജനാധ്യപത്യത്തിന് കടുത്ത ഭീഷണി

കമ്മീഷന്റെ ഭാഗത്തുനിന്ന് നടക്കുന്നത് തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങളാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിനും ജനാധിപത്യ സംവിധാനത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പിയുടെ വൻ സഹായം ലഭിക്കുന്നുണ്ടെന്നും, ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിലവിൽ ലഭിക്കുന്ന നിയമപരമായ സംരക്ഷണങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാർ ബിജെപിയിൽ തന്നെ നിന്ന് ഉന്നത സ്ഥാനങ്ങൾക്കായി ശ്രമിക്കുന്നതായിരുന്നു നല്ലത്, കൂടുതൽ തെളിവുകൾ പുറത്തുവരും: എംഎ ബേബി
എംവി ഗോവിന്ദനെതിരായ സംസ്ഥാന കമ്മിറ്റിയുടെ ശാസന ആലപ്പുഴ ജില്ലാ സമിതിയിൽ റിപ്പോർട്ട് ചെയ്തു, ജി സുധാകരന് വിമർശനം