
കാസര്‍കോട്:വ്യാജ പ്രവൃത്തിപരിചയരേഖ ഹാജരാക്കി ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത കെ വിദ്യക്കെതിരെ കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളേജ് പൊലീസില്‍ പരാതി നല്‍കും.വിദ്യ നല്‍കിയ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്..മഹാരാജാസ് കോളേജ് അധികൃതരാണ് കരിന്തളം ഗവ. കോളേജ് അധികൃതരെ ഇക്കാര്യം അറിയിച്ചത്.സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ കരിന്തളം ഗവ. കോളേജ് അധികൃതര്‍ ഇന്നലെ കത്ത് നല്‍കിയിരുന്നു.വിദ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിിച്ചു.2018-19, 2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന സര്‍ട്ടിഫിക്കറ്റാണ് വിദ്യ നല്‍കിയിരുന്നത്.2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്.
;
വിദ്യ എവിടെ? വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയെ കണ്ടെത്താതെ പൊലീസ്; അന്വേഷണം ഇഴയുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam