നാദാപുരത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു, നാടൻ ബോംബെന്ന് സൂചന

Published : Sep 19, 2025, 10:08 AM IST
Explosive device thrown at house in Nadapuram

Synopsis

നാദാപുരം ചേലക്കാട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.  കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്.

കോഴിക്കോട്: കോഴിക്കോട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. നാദാപുരം ചേലക്കാടാണ് സംഭവം. കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. നാടൻ ബോംബ് ആണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉൾപ്പെടെ വീട്ടുകാർ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമം നടന്നത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി