വീടിന് സമീപത്തേക്ക് സ്ഫോടക വസ്തു എറിഞ്ഞു, സുരക്ഷ കണക്കിലെടുത്ത് പയ്യന്നൂരിൽ 100 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു

Published : Apr 21, 2026, 09:54 AM IST
cctv kannur payyannur

Synopsis

കണ്ണൂര്‍ പയ്യന്നൂരിൽ വീടിന് സമീപത്തേക്ക് സ്ഫോടക വസ്തു എറിഞ്ഞു. വെള്ളൂർ രാമൻകുളത്തെ വി.വി. കമലാക്ഷിയുടെ വീടിനടുത്താണ് സംഭവം. സ്ഫോടവസ്തു വീടിനു മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടി.സുരക്ഷ കണക്കിലെടുത്ത് പയ്യന്നൂരിൽ വിവിധയിടങ്ങളിലായി 100 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിൽ വീടിന് സമീപത്തേക്ക് സ്ഫോടക വസ്തു എറിഞ്ഞു. വെള്ളൂർ രാമൻകുളത്തെ വി.വി. കമലാക്ഷിയുടെ വീടിനടുത്താണ് സംഭവം. സ്ഫോടവസ്തു വീടിനു മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടി. എറിഞ്ഞത് കെട്ടുപടക്കമാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സ്ഫോടക വസ്തുക്കള്‍ എറിയുന്ന സാഹചര്യത്തിൽ പയ്യന്നൂരിൽ കൂടുതൽ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. സുരക്ഷ കണക്കിലെടുത്ത് പയ്യന്നൂരിൽ വിവിധയിടങ്ങളിലായി 100 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍  അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് പൊലീസ് കാവലേര്‍പ്പെടുത്തിയ വീടുകളിൽ ക്യാമറ സ്ഥാപിക്കാൻ ഉടമസ്ഥര്‍ക്ക് നിര്‍ദേശം നൽകി. ക്യാമറ സ്ഥാപിക്കുന്ന കാര്യം ചൂണ്ടികാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് കത്ത് നൽകിയിരുന്നു. തുടര്‍ന്നായിരുന്നു നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃണമൂലിന് അയച്ച കത്തില്‍ സൂചിപ്പിച്ച നേതാക്കളില്‍ ചിലര്‍ ഇപ്പോള്‍ എവിടെയെന്ന് പിവി അൻവർ, രഹസ്യമായി നൽകിയ കത്ത് ചോർത്തിയത് തരം താഴ്ന്ന നടപടി
പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചു; പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ