
തിരുവനന്തപുരം: പുറത്താക്കൽ നടപടിയുടെ ഭാഗമായി നാല് വി സി മാരിൽ നിന്ന് ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്തും. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരോട് രാജ്ഭവനിൽ ഹാജരാകാൻ ആണ് നിർദേശം. സംസ്‌കൃത വിസി അസൗകര്യം അറിയിച്ചെങ്കിലും ഓൺലൈൻ വഴി ഹാജരാകാൻ ഗവർണർ നിർദേശിച്ചിരുന്നു. കെടിയു വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെയാണ് യുജിസി നിശ്ചയിച്ച മാനദണ്ഡങ്ങൾ ഇല്ലെന്നു കാണിച്ച് മറ്റ് വിസിമാരെ പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയത്. പട്ടികയിൽ ഇനി നാല് പേരാണ് ബാക്കി. വിസിമാരുടെ ഹർജിയിൽ ഹൈക്കോടതിയാണ് ഹിയറിങ് നിർദേശിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam