'പുത്തരിയൂൺ'ചടങ്ങടക്കം വിപുലമായ ആഘോഷം; ഓണമുണ്ണാൻ ശശി തരൂർ പാലക്കാട്ട്

By Prabeesh bhaskarFirst Published Aug 20, 2021, 12:40 PM IST
Highlights

നീണ്ട ഇടവേളക്ക് ശേഷം നാട്ടിൽ ഓണം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് ശശി തരൂർ എംപി.  

പാലക്കാട്: നീണ്ട ഇടവേളക്ക് ശേഷം നാട്ടിൽ ഓണം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് ശശി തരൂർ എംപി.  പാലക്കാട് എലവഞ്ചേരിക്കടുത്തെ അദ്ദേഹത്തിന്റെ മുണ്ടാരത്ത് തറവാട്ടിലേക്കെത്തി കുടുംബത്തോടൊപ്പമാണ് അദ്ദേഹത്തിന്റെ ഓണാഘോഷം. അവിടെ പുത്തരി ഊണ് ചടങ്ങും നടക്കുന്നുണ്ട്.

മുറ്റത്തെ മാവിൽ നിന്ന് കല്ലെറിഞ്ഞിട്ട മാമ്പഴത്തിന്റെ കണക്കുപറഞ്ഞാണ് ശശി തരൂർ തുടങ്ങിയത്. പുത്തരിയൂൺ ചടങ്ങിനും തരൂർ ഭാഗമായി. അമ്മ വീടാണ് തറവാട്. അമ്മയ്ക്ക് സഹോദരങ്ങളായി ഏഴ് പേരുണ്ട്. ആകെ നാല് ആണുങ്ങളും നാല് പെണ്ണുങ്ങളും. മൂത്തയാളാണ് അമ്മ. അമ്മയുടെ 20-ാമത്തെ വയസിൽ ഞാൻ ജനിച്ചു. എനിക്ക് താഴെ പ്രായമുള്ള ഒരു അമ്മാവൻ ഉണ്ടെന്നും കുടുബത്തിന്റെ കൌതുകമെന്നോണം തരൂർ ചിരിച്ചുകൊണ്ട് പറഞ്ഞു.

പുത്തരിയൂണിന് നേതൃത്വം കൊടുത്തതിനെ കുറിച്ചും തരൂർ മനസു തുറന്നു. വിപുലമായ ആഘോഷത്തിന്റെയും ഓർമകളുടെയും ആവേശത്തിൽ മധുരമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ശശി തരൂർ. തരൂരിന്റെ ഓണാഘോഷത്തിൽ പങ്കെടുത്ത് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ശ്രീധരൻ കുറിയേടത്ത് തയ്യാറാക്കിയ റിപ്പോർട്ട് കാണാം.

click me!