തിരുവനന്തപുരത്ത് ന്യൂസ് മലയാളം ചാനലിലെ ക്യാമറാമാൻ ജെ.ബി.ജ്യോതിഷ് വാഹനാപകടത്തിൽ മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പാളയം ബേക്കറി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ലെന്നും പൊലീസ് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ ജെ.ബി.ജ്യോതിഷാണ് മരിച്ചത്. 27 വയസായിരുന്നു. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജോയിയുടെ മകനാണ്. ഇന്നലെ രാത്രി പാളയം ബേക്കറി ജങ്ഷന് സമീപത്ത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നും അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി.