സ്ഥിതി അതീവ ഗുരുതരം: സമ്പർക്ക രോഗികളിൽ വീണ്ടും വർധന

By Web TeamFirst Published Jul 16, 2020, 6:17 PM IST
Highlights

സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച്  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാനൂറ് കടന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച്  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാനൂറ് കടന്നു. ഇന്ന് 481 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥീരീകരിച്ച പ്രദേശങ്ങളിൽ മാത്രം ജാഗ്രത ചുരുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലായിടത്തും സമൂഹത്തിൽ രോഗമുണ്ടെന്ന് കണ്ട് ജാഗ്രത കൂട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇന്ന് 722 പേർക്കാണ് സംസ്ഥാനത്താകെ കൊവിഡ് സ്ഥിരീകരിച്ചത്.  228 പേർ രോഗമുക്തി നേടി.  ഇന്നതോടെ സംസ്ഥആനത്തെ ആകെ കൊവിഡ് കേസുകൾ 10,275 ആയി. 

മുഖ്യമന്ത്രിയുടെ വാക്കുകൾ 

സംസ്ഥാനത്ത് കൊവിഡ് ബാധയുടെ കാര്യത്തിൽ ഇന്നലത്തേതിലും കുറച്ചുകൂടി വ്യത്യാസം. വേഗത്തിൽ മാറുന്നു. വർധനവാണ് രേഖപ്പെടുത്തിയത്. 700 കടന്നു. ഇന്ന് 722 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാത്രമല്ല, ഇതേവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞിരിക്കുന്നു. 

10275. രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്ത് നിന്ന് വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 62. 481 പേർക്ക് സമ്പർക്കത്തിലൂടെ. ഉറവിടം അറിയാത്ത 34 രോഗികളുണ്ട്. ആരോഗ്യപ്രവർത്തകർ 12, ബിഎസ്എഫ് 5, ഐടിബിപി മൂന്ന്.ഇന്ന് രണ്ട് മരണം സംസ്ഥാനത്തുണ്ടായി. 

തൃശ്ശൂർ തമ്പുരാൻപടി സ്വദേശി അനീഷ്, കണ്ണൂർ മുഹമ്മദ് സലീഹ് എന്നിവരാണ് മരണപ്പെട്ടത്. അനീഷ് ചെന്നൈയിൽ എയർ കാർഗോ ജീവനക്കാരനാണ്. സലീഹ് അഹമ്മദാബാദിൽ നിന്ന് വന്നതായിരുന്നു. ചികിത്സയിലുണ്ടായിരുന്ന 228 പേർ ഇന്ന് രോഗമുക്തി നേടി.

click me!