വിഷുദിനത്തിലും ചുട്ടുപൊള്ളി കേരളം; കൊടും ചൂടും പാചകവാതക ക്ഷാമവും മൂലം റെക്കോഡിട്ട് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

Published : Apr 15, 2026, 12:55 PM IST
heat, electricity

Synopsis

ന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത് 5933 മെഗാവാട്ടായിരുന്നു. 112.5187 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്നതാണ്.

തിരുവനന്തപുരം: കൊടും ചൂടും പാചക വാതക ക്ഷാമവും കാരണം സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത് 5933 മെഗാവാട്ടായിരുന്നു. 112.5187 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്നതാണ്. 87.4238 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് ഇന്നലെ വാങ്ങിയത്. ജല വൈദ്യുത നിലയങ്ങളിലെ ഉള്‍പ്പെടെ ഇന്നലത്തെ ഉത്പാദനം 25.09 ദശലക്ഷം യൂണിറ്റാണ്.

അതേസമയം, വിഷുദിനത്തിലും ചുട്ടുപൊള്ളുകയാണ് കേരളം.12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. ഇന്നലെ പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സീസണിൽ ഇത് രണ്ടാം തവണയാണ് പാലക്കാട്‌ ചൂട് 40° C എത്തുന്നത്. കൊല്ലത്ത് 38 ഡിഗ്രി, കണ്ണൂരും കോട്ടയത്തും 37 ഡിഗ്രി കടന്ന് ചൂട് രേഖപ്പെടുത്തി. നാല് സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് സൂചികയും അപകടനിലയിൽ തുടരുകയാണ്. നാട് അതികഠിനമായ ചൂടിൽ വലയുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നാലാം തിയ്യതി എത്ര പടക്കം വാങ്ങണമെന്നാണ് എല്ലാവരും ചോദിക്കുന്നത്': കണി വയ്ക്കാൻ ചക്ക വാങ്ങാൻ പോയപ്പോൾ എല്ലാവരും ആവേശത്തിലായിരുന്നുവെന്ന് അഞ്ജലി നായർ
അലഞ്ഞുതിരിഞ്ഞു നടക്കുന്ന വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു