ന്യൂനമർദ്ദം; മധ്യ, തെക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം, റെഡ് അലർട്ട് 3 ജില്ലകളിൽ; 5 ഇടത്ത് ഓറഞ്ച് അലർട്ട്

Published : Dec 12, 2024, 12:58 PM IST
ന്യൂനമർദ്ദം; മധ്യ, തെക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം, റെഡ് അലർട്ട് 3 ജില്ലകളിൽ; 5 ഇടത്ത് ഓറഞ്ച് അലർട്ട്

Synopsis

മന്നാർ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസവും  മഴയ്ക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്  (അതിതീവ്ര മഴ മുന്നറിപ്പ്)പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് നൽകിയത്. മധ്യ, തെക്കൻ കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. 

മന്നാർ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട് തീരത്തേക്ക് ഇത് നീങ്ങി ശക്തി കുറയാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസവും  മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും നാളെ (ഡിസംബർ 12,13  തീയതികളിൽ) ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

 

 

 

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും