"തല്ലി അവശനാക്കിയ യുവാവിനെ പട്ടികൾ കടിച്ച് വലിച്ചു"; ആൾക്കൂട്ട ആക്രമണം കണ്ടവർ പറയുന്നു

Published : Dec 16, 2019, 05:47 PM ISTUpdated : Dec 16, 2019, 08:01 PM IST
"തല്ലി അവശനാക്കിയ യുവാവിനെ പട്ടികൾ കടിച്ച് വലിച്ചു"; ആൾക്കൂട്ട ആക്രമണം കണ്ടവർ പറയുന്നു

Synopsis

പണം മോഷ്ടിച്ചു എന്ന് ആരോപിച്ച് ഏതാനും പേര്‍ ചേര്‍ന്ന് തല്ലിച്ചതച്ച യുവാവിനെ വയലിൽ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ കണ്ടാണ് വിവരം പൊലീസിനെ അറിയിക്കുന്നത്, 

തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരുവല്ലത്ത് അക്രമിസംഘത്തിന്‍റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ നാട്ടുകാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . മലപ്പുറം സ്വദേശിയായ ഒരാളുടെ പണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ഒരു സംഘം ആക്രമിക്കുന്നത്. വിഴിഞ്ഞം മുട്ടേക്കാട് സ്വദേശി അജീഷാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. 

തട്ടിക്കൊണ്ട് വന്ന ശേഷം വീടിനകത്ത് വച്ചാണ് മര്‍ദ്ദിച്ചത് എന്നാണ് വിവരം. പണവും പാസ്പോര്‍ട്ടും അടക്കം ഉള്ള ബാഗ് നഷ്ടമായെന്ന് മലപ്പുറം സ്വദേശി പറഞ്ഞപ്പോൾ അത് അന്വേഷിച്ചാണ് പ്രതികൾ അജീഷിനെ വീട്ടിൽ കൊണ്ട് വന്ന ്തെരച്ചിൽ നടത്തിയതും മര്‍ദ്ദിച്ചതും എന്നാണ് പറയുന്നത്. ഇയാളടക്കം ഇപ്പോൾ പൊലീസിന്‍റെ കസ്റ്റഡിയിലായിട്ടുണ്ട്, ക്രൂരമായി തല്ലിച്ചതച്ച് പൊള്ളൽപ്പിച്ച ശേഷം അജീഷിനെ വീടിനടുത്തുള്ള വയലിൽ തള്ളി അക്രമി സംഘം പോകുകയായിരുന്നു എന്നാണ് പൊലീസിന് കിട്ടിയ വിവരം. മാത്രമല്ല അവശനായി വയലിൽ കിടന്ന അജീഷിനെ പട്ടികൾ കടിച്ചുവലിക്കുന്ന നിലയിലുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. 

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നതും പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുന്നതും, ദേഹമെല്ലാം തീ കൊണ്ട് പൊള്ളി കയ്യും കാലും ഒടിഞ്ഞ നിലയിലായിരുന്നു. ആംബുലൻസ് ഏര്‍പ്പാടാക്കി പൊലീസാണ് ആശുപത്രിയിലാക്കിയതെന്നും നാട്ടുകാര്‍ പറയുന്നു, 

കെ അരുൺ കുമാറിന്‍റെ റിപ്പോര്‍ട്ട് കാണാം: 

രണ്ട് ദിവസം മുമ്പാണ് തിരുവനന്തപുരത്ത് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. പ്രതികള്‍ യുവാവിനെ തീകൊളുത്തി പൊള്ളിക്കുകയും ചെയ്തിരുന്നു. 

Read more at:  ക്രൂരമർദ്ദനം, ജനനേന്ദ്രിയത്തിൽ പൊള്ളലേൽപിച്ചു, തിരുവനന്തപുരത്ത് യുവാവ് മരിച്ചു...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം