തിരുവനനന്തപുരം: തിരുവനന്തപുരത്തെ തിരുവല്ലത്ത് അക്രമിസംഘം മര്‍ദ്ദിക്കുകയും തീവയ്ക്കുകയും ചെയ്ത യുവാവ് മരിച്ചു. വിഴിഞ്ഞം മുട്ടയ്ക്കാട് സ്വദേശി അജീഷാണ് മരിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ അഞ്ച് പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. 

രണ്ട് ദിവസം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. പ്രക്രൂരമായ മര്‍ദനത്തിന് ശേഷം യുവാവിന്‍റെ ജനനേന്ദ്രിയത്തില്‍ പ്രതികള്‍ പൊള്ളലേല്‍പിക്കുകയായിരുന്നു. അജേഷിന്റ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. കേസില്‍ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. 

പ്രതികള്‍

നടുറോഡില്‍ വെച്ച് യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 40,000 രൂപയും മൊബൈല്‍ ഫോണും അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അജേഷിനെ പിടിച്ചുകൊണ്ടുപോയി വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദിച്ചത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് അജേഷ് മരിച്ചത്.