എഴുകുംവയൽ ഇരട്ടക്കൊലപാതകം; പണം നൽകാത്തത് വൈരാഗ്യത്തിന് കാരണമായി, പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

Published : Aug 16, 2026, 10:24 AM IST
ezhukumvayal double murder money dispute cited as motive police to take ajish into custody

Synopsis

ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും

ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എഴുകുംവയൽ സ്വദേശി ആന്റണി, ഭാര്യ വത്സമ്മ എന്നിവരെയാണ് മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്. പണം നൽകാത്തത് വൈരാഗ്യത്തിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്. അജീഷ് ലഹരിക്ക് അടിമ എന്നാണ് പ്രാഥമിക നിഗമനം. ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു എന്ന വിചിത്ര മൊഴിയാണ് ഇയാൾ പോലീസിന് നൽകിയത്. എഴുകുംവയൽ സ്വദേശി ആന്റണി, ഭാര്യ വത്സമ്മ എന്നിവരെയാണ് മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രി ഒൻപതരയോടെ ആണ് നാടിനെ നടുക്കിയ ക്രൂര ഇരട്ട കൊലപാതകം നടന്നത്. വത്സമ്മയെ കിടപ്പു മുറിയിൽ വച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. അച്ഛൻ ആന്‍റണിയുടെ വയറിൽ മാരകമായി കുത്തിയിട്ടുണ്ട്. കൂടാതെ ഇരുവരുടെയും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. മരണം ഉറപ്പിച്ചശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദേശത്തുള്ള ബന്ധുവായ വൈദികന് അയച്ചു കൊടുക്കുകയും ചെയ്തു. ലഹരിക്ക് അടിമ ആയിരുന്ന ഇയാളെ ബന്ധുക്കൾ ഇടപെട്ട് ലഹരി വിമോചന കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഏത് മൂഡ്, ഓണം മൂഡ്! ഓണാവേശത്തിലേക്ക് കേരളം, വിളംബരമായി തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര; മുഖ്യമന്ത്രി തിരിതെളിച്ചു, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു
ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം; പ്രതി കൊച്ചിയിൽ പിടിയിലായി