ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കുറിപ്പ്; ഷൈജ ആണ്ടവനെ ചോദ്യം ചെയ്യും, അവധിയിലെന്ന് എൻ ഐ ടി

Published : Feb 08, 2024, 06:52 AM IST
ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കുറിപ്പ്; ഷൈജ ആണ്ടവനെ ചോദ്യം ചെയ്യും, അവധിയിലെന്ന് എൻ ഐ ടി

Synopsis

ഫേസ്ബുക്ക് കുറിപ്പിൻ്റെ ആധികാരികത, ഇത്തരമൊരു കമൻറ് ഇടാനുള്ള സാഹചര്യം തുടങ്ങിയ കാര്യങ്ങൾ വിശദമായി ചോദിച്ചറിയാനാണ് അധ്യാപികയ വിളിച്ച് വരുത്തുക. ഇവർക്കൊപ്പം കമൻ്റുകൾ ഇട്ട മറ്റ് ആളുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. 

കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട കോഴിക്കോട് എൻഐടിയിലെ അധ്യാപിക ഷൈജ ആണ്ടവനെ ചോദ്യം ചെയ്യലിന് ഹാജകാരാൻ കുന്ദമംഗലം പൊലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. ഷൈജ ആണ്ടവന്റെ വിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇന്നലെ എൻഐടി രജിസ്ട്രാർ കുന്നമംഗലം പൊലീസിന് കൈമാറിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിൻ്റെ ആധികാരികത, ഇത്തരമൊരു കമൻറ് ഇടാനുള്ള സാഹചര്യം തുടങ്ങിയ കാര്യങ്ങൾ വിശദമായി ചോദിച്ചറിയാനാണ് അധ്യാപികയ വിളിച്ച് വരുത്തുക. ഇവർക്കൊപ്പം കമൻ്റുകൾ ഇട്ട മറ്റ് ആളുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈജയുടെ ഉൾപ്പെടെ ഐ പി അഡ്രസ് കണ്ടെത്താൻ സൈബർ പൊലീസും അന്വേഷണം തുടങ്ങി. ഇത് കിട്ടിയ ശേഷമാകും അധ്യാപകരെ നേരിട്ട് വിളിച്ചു വരുത്തുക. അതേസമയം, ഷൈജ ആണ്ടവൻ അവധിയിൽ ആണെന്നാണ് എൻ ഐ ടി അധികൃതർ നൽകുന്ന വിശദീകരണം. 

പിഎഫ് ഓഫീസില്‍ വൃദ്ധൻ വിഷം കഴിച്ച് മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, പ്രതിഷേധവുമായി സംഘടനകൾ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്