പിഎഫ് ഓഫീസില്‍ വൃദ്ധൻ വിഷം കഴിച്ച് മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, പ്രതിഷേധവുമായി സംഘടനകൾ

Published : Feb 08, 2024, 06:23 AM IST
പിഎഫ് ഓഫീസില്‍ വൃദ്ധൻ വിഷം കഴിച്ച് മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, പ്രതിഷേധവുമായി സംഘടനകൾ

Synopsis

ഇതിനിടെ പിഎഫ് ഓഫീസിലെ ജീവനക്കാരുടെ പേരില്‍ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപെട്ട് വിവിധ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ഇന്ന് രാവിലെ കൊച്ചി പി എഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധ യോഗം ചേരുമെന്ന് ഫോഴ്സ് എന്ന സംഘടന അറിയിച്ചിട്ടുണ്ട്. 

കൊച്ചി: കൊച്ചി പിഎഫ് ഓഫീസില്‍ വൃദ്ധൻ വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമന്‍റെ മരണത്തില്‍ കൊച്ചി നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. അസ്വഭാവിക മരണത്തിനാണ് കേസ്. വിവരങ്ങള്‍ കിട്ടുന്ന മുറക്ക് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ പിഎഫ് ഓഫീസിലെ ജീവനക്കാരുടെ പേരില്‍ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപെട്ട് വിവിധ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ഇന്ന് രാവിലെ കൊച്ചി പി എഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധ യോഗം ചേരുമെന്ന് ഫോഴ്സ് എന്ന സംഘടന അറിയിച്ചിട്ടുണ്ട്. 

മാസപ്പടി കേസിൽ പരിശോധന തുടരാന്‍ കേന്ദ്ര അന്വേഷണ സംഘം; വീണയ്ക്ക് നോട്ടീസ് നൽകിയേക്കും, വിവരങ്ങൾ തേടും

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം