അടിസ്ഥാന സൗകര്യങ്ങളായില്ല; ആശങ്കയോടെ ഇടുക്കി മെഡിക്കൽ കോളേജ്

By Web TeamFirst Published May 4, 2019, 10:52 AM IST
Highlights

ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ പഠിക്കാനുള്ള സൗകര്യങ്ങൾ  മാത്രമാണ് കോളേജിൽ നിലവിലുള്ളതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

ഇടുക്കി: ഇടുക്കി ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ ഈ വർഷം തന്നെ അധ്യായനം തുടങ്ങാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി.  കോളേജിൽ ഈ വർഷം തന്നെ അധ്യായനം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചെങ്കിലും അതിനാവശ്യമായ സൗകര്യങ്ങൾ ഇതുവരെ സജ്ജമാക്കിയിട്ടില്ലെന്നാണ് പരാതി.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി 2016ലാണ് ഇടുക്കി മെഡിക്കൽ കോളേജിന്‍റെ അംഗീകാരം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ റദ്ദാക്കിയത്. കോളേജ് പൂട്ടിയതോടെ വിദ്യാർത്ഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് അയച്ചു.

പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഈ വർഷം തന്നെ അധ്യയനം തുടങ്ങുമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ലാബ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിയിട്ടില്ലെന്നാണ് പരാതി. മെഡിക്കൽ കൗൺസിൽ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കോളേജ് പാലിച്ചിട്ടില്ലെന്നും ആരോപിക്കുന്നു.

ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ പഠിക്കാനുള്ള സൗകര്യങ്ങൾ  മാത്രമാണ് കോളേജിൽ നിലവിലുള്ളതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ആഗസ്റ്റിന് മുമ്പ് സൗകര്യങ്ങൾ ഒരുക്കാമെന്ന കാര്യത്തിലും പ്രിൻസിപ്പലിന് ഉറപ്പില്ല.
 

click me!