
കോഴിക്കോട്: സമസ്തയിലെ വിഭാഗീയതയിൽ ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ ചേരി. ഉമർ ഫൈസിയെ സമസ്ത മുശാവറയിൽ നിന്നും പുറത്താക്കണം എന്നാണ് ലീഗ് അനുകൂലികൾ ആവശ്യപ്പെടുന്നത്. നേരത്തെ പുറത്താക്കിയ മൈസ്തഫൽ ഫൈസിയെ തിരിച്ചെടുക്കാനും സമ്മർദ്ദം ചെലുത്തുന്നുണ്ട്. സമസ്തയുടെ നിർദേശത്തെ തുടർന്ന് ലീഗ് അനുകൂലികൾ നടത്താനിരുന്ന വഖഫ് വിശദീകരണ സമ്മേളനം ഒഴിവാക്കിയിരുന്നു. ഇതിന് പിറകെയാണ് ഉമർ ഫൈസിക്കെതിരെ നീക്കം ശക്തമാക്കിയത്. വിഷയം അടുത്ത മുശാവറ യോഗത്തിൽ ചർച്ച ചെയ്യാമെന്ന് സമസ്ത നേതൃത്വം നൽകിയ ഉറപ്പ്.
സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാറിനും മുസ്‍ലിം ലീഗിനുമെതിരെ സമസ്ത മുശാവറ അംഗം കൂടിയായ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനമാണ് ലീഗ് കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് നടന്ന സിപിഎം വഖഫ് വിശദീകരണ യോഗത്തിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് അതേ സ്ഥലത്ത് വെച്ച് തന്നെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം വിശദീകരണ യോഗം സംഘടിപ്പിക്കാന്‍ ഒരുങ്ങിയത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയാണ് ഈ പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam