സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടി ആദായ നികുതി വകുപ്പ്: ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു

Published : Feb 20, 2023, 06:39 PM IST
സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടി ആദായ നികുതി വകുപ്പ്: ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു

Synopsis

സമാനമായ നിലയിൽ നടൻ മോഹൻലാലിന്‍റെ മൊഴി ആദായ നികുതി വകുപ്പ് കൊച്ചിയിൽ രേഖപ്പെടുത്തിയിരുന്നു

കൊച്ചി: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ നടൻ ഫഹദ് ഫാസിലിന്റെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തി. ഫഹദ് ഫാസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാണ സ്ഥാപനത്തിൽ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തിയത്.

സമാനമായ നിലയിൽ നടൻ മോഹൻലാലിന്‍റെ മൊഴി ആദായ നികുതി വകുപ്പ് കൊച്ചിയിൽ രേഖപ്പെടുത്തിയിരുന്നു. രണ്ടുമാസം മുൻപ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന്‍റെ തുടർച്ചയായിട്ടായിരുന്നു നടപടികൾ.  സിനിമാ നി‍ർമാണവുമായി ബന്ധപ്പെട്ട് ആന്‍റണി പെരുമ്പാവൂരിൽ നിന്ന് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ്  മോഹൻലാലിനെ നേരിൽ കണ്ടതെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. 

മലയാള സിനിമാ താരങ്ങളുടെയും നി‍ർമാതാക്കളുടെയും വിദേശത്തെ സ്വത്തുവകകൾ സംബന്ധിച്ചാണ് പ്രധാന അന്വേഷണം. ഇവരുടെ സാന്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഐ ടി വിഭാഗം അന്വേഷിക്കുന്നുണ്ട്. ഓവർസീസ്  വിതരണാവകാശത്തിന്‍റെ മറവിലാണ് കോടികളുടെ സാന്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും കളളപ്പണ ഇടപാടും  മലയാള സിനിമാ മേഖലയിൽ  നടക്കുന്നതെന്നാണ് അന്വേഷണത്തിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'