
തിരുവനന്തപുരം:പൂക്കോട് വെററിനറി സര്‍വ്വകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണത്തിലെ അന്വേഷണം സിബിഐക്ക് നല്‍കുന്നതില്‍ ഗുരുതരവീഴ്ച ,മാര്‍ച്ച് 9ന് ഇറങ്ങിയ വിദ്ഞാപനം കൈമാറിയത് 16ന് മാത്രമാണ്. എന്നാല്‍ പെർഫോമ റിപ്പോർട്ട് ഇതുവരെ കൈമാറിയില്ല .കേസിന്‍റെ നാൾ വഴികളാണ് പെർഫോമയിലുണ്ടാകേണ്ടത്.എഫ്ഐആറിന്‍റെ പരിഭാഷ ഉൾപ്പെടെ പെർഫോമയിലുണ്ടാകണം.ഒരു ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയാണ് രേഖകൾ ദില്ലിയിൽ എത്തിക്കുന്നത്.എന്നാല്‍ പെർഫോമ തയ്യാറാക്കാൻ തുടങ്ങിയത് ഇന്നലെ മാത്രമാണ്.
സിദ്ധാർത്ഥന്‍റെ മരണത്തിൽ പ്രതിക്കൂട്ടിലായ സർക്കാർ അന്വേഷണം സിബിഐക്ക് വിട്ടത് വലിയ നേട്ടമായാണ് ഉയർത്തിക്കാട്ടിയിരുന്നത്. എസ്എഫ്ഐക്കാരായ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിൽ കേട്ട ആക്ഷേപം സിബിഐ വഴി മറികടക്കാനായിരുന്നു ശ്രമം. പക്ഷെ കേസ് സിബിഐക്ക് വിട്ടിട്ടും കേന്ദ്രത്തിന് അയക്കുന്നതിന് മനപ്പൂർവ്വം താമസിപ്പിച്ചുവെന്ന വിവരവും പുറത്തായിരിക്കുന്നു. പ്രമാദമായ കേസിലുണ്ടായത് ഗുരുതരവീഴ്ച. ആഭ്യന്തര സെക്രട്ടറി ആഭ്യന്തരവകുപ്പിലെ എം സെക്ഷൻ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. കാലതാമസത്തിൻറെ വിവരം ഇപ്പോഴും വ്യക്തമല്ല. കേസ് സിബിഐക്ക് വിട്ടതിൽ ആശ്വസിച്ച സിദ്ധാർത്ഥന്‍റെ കുടുംബത്തിന് നീതി കിട്ടുമോ എന്ന സംശയമാണ് വീണ്ടും ഉയരുന്നത്..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam