'പത്തനംതിട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്നും മാറ്റണം'; സിപിഎമ്മിന് കത്ത് നൽകി എ പത്മകുമാര്‍

Published : Mar 26, 2024, 10:20 AM ISTUpdated : Mar 26, 2024, 10:40 AM IST
'പത്തനംതിട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്നും മാറ്റണം'; സിപിഎമ്മിന് കത്ത് നൽകി എ പത്മകുമാര്‍

Synopsis

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തെച്ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മിലാണ് തർക്കവും കയ്യാങ്കളിയും ഉണ്ടായത്.

പത്തനംതിട്ട:പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റവും കയ്യാങ്കളിയും സിപിഎമ്മിന് തലവേദനയാകുന്നു സിപിഎം സംസ്ഥാന നേതൃത്വം .നടപടിക്കൊരുങ്ങുകയാണ്.കടുത്ത നടപടിയിലേക്ക് തിരഞ്ഞെടുപ്പിന് ശേഷം പോകുമെന്നാണ് സൂചന.അതിനിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട്  മുന്‍ എംഎല്‍എ  എ പത്മകുമാർ പാർട്ടിക്ക് കത്ത് നൽകി. 

ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ബി. ഹർഷകുമാറും എ പത്മകുമാർറും തമ്മിലാണ് കഴിഞ്ഞ ദിവസം വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണം മോശമാണെന്നവിമർശനത്തിലായിരുന്നു തർക്കത്തിന്‍റെ തുടക്കം. വി എൻ വാസവൻ സ്ഥിതിഗതികൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. എട്ടിനു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് അടൂർ വേദിയാക്കിയതും തർക്കത്തിന് കാരണമായി. കയ്യാങ്കളി സംഭവം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ബി. ഹർഷകുമാർ നിഷേധിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും