ഫൈസല്‍ ഫരീദിനെ കസ്റ്റംസ് ചോദ്യം ചെയ്‌തെന്ന് വാര്‍ത്താ ഏജന്‍സി; സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് ഫൈസല്‍

By Web TeamFirst Published Jul 12, 2020, 11:25 PM IST
Highlights

പ്രതിയെന്ന പേരില്‍ പ്രചരിക്കുന്നത് തന്റെ ചിത്രമാണെന്നും കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദുബൈയിലുള്ള ഫൈസല്‍ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു.
 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ കസ്റ്റംസ് ചോദ്യം ചെയ്‌തെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഫോണിലൂടെ മൊഴിയെടുത്തെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. തൃശ്ശൂര്‍ സ്വദേശിയാണ് ഫൈസല്‍ ഫരീദ്.

Kerala gold smuggling case: Customs officials in Kochi recorded statement of Fazil Fareed, the third accused in the case, over the phone. Fazil is in Dubai. According to Customs officials, they called his friend to contact him & recorded his statement. He is a native of Thrissur.

— ANI (@ANI)

അതേസമയം, പ്രതിയെന്ന പേരില്‍ പ്രചരിക്കുന്നത് തന്റെ ചിത്രമാണെന്നും കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദുബൈയിലുള്ള ഫൈസല്‍ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളില്‍ ആരെയും തനിക്ക് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ചിലര്‍ തന്നെ വിളിച്ചിരുന്നു. പേര് ചോദിച്ചപ്പോള്‍ പറയാനുള്ള ധൈര്യം പോലും അവര്‍ കാണിച്ചില്ല. കേസുമായി ബന്ധപ്പെടുത്തി തന്റെ പേര് പ്രചരിപ്പിച്ചതിനെതിരെ കേസ് നല്‍കുന്ന കാര്യം ആലോചിക്കുകയാണെന്നും ഫൈസല്‍ ഫരീദ് പ്രതികരിച്ചു.
 

click me!