വ്യാജ മേല്‍വിലാസം നല്‍കി തമിഴ്‍നാട്ടില്‍ നിന്ന് ആളുകള്‍ കേരള അതിര്‍ത്തി കടക്കുന്നു; ക്രമക്കേട്

Published : May 23, 2020, 08:03 AM ISTUpdated : May 23, 2020, 10:18 AM IST
വ്യാജ മേല്‍വിലാസം നല്‍കി തമിഴ്‍നാട്ടില്‍ നിന്ന് ആളുകള്‍ കേരള അതിര്‍ത്തി കടക്കുന്നു;  ക്രമക്കേട്

Synopsis

 ചെക്ക്പോസ്റ്റുകളില്‍ പരിശോധന കർശനമാണെങ്കിലും അനധികൃതമായി അതിർത്തി കടക്കൽ നേരത്തെ തന്നെ സജീവമായിരുന്നു. ഊടുവഴികൾ താണ്ടി നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തിയിട്ടുളളത്. 

തിരുവനന്തപുരം: മേൽവിലാസത്തിൽ തിരിമറി കാണിച്ച് തമിഴ്‍നാട്ടില്‍ നിന്നും നിരവധി ആളുകൾ ഇഞ്ചിവിള അതിർത്തി കടക്കുന്നതായി കണ്ടെത്തൽ. ക്രമക്കേട് ആവർത്തിക്കാതിരിക്കാൻ വിശദപരിശോധന നടത്തുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ഇഞ്ചിവിള അതിർത്തിയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തേക്ക് വന്ന ചില ആളുകളുടെ പാസിലുള്ളത് നെയ്യാറ്റിൻകരയിലെ മേൽവിലാസങ്ങളാണ്. എന്നാൽ ഇതിൽ കൊടുത്തിരിക്കുന്ന വിലാസം വ്യാജമാണെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.

ചെക്ക്പോസ്റ്റുകളില്‍ പരിശോധന കർശനമാണെങ്കിലും അനധികൃതമായി അതിർത്തി കടക്കൽ നേരത്തെ തന്നെ സജീവമായിരുന്നു. ഊടുവഴികൾ താണ്ടി നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തിയിട്ടുളളത്. വാഹനങ്ങളിൽ വന്ന ശേഷം  അതിർത്തി മേഖലയിലൂടെ നടന്നുകയറി കുറച്ചുദൂരം കഴിഞ്ഞ് മറ്റൊരു വാഹനത്തിൽ കയറി പോകുന്ന സംഭവങ്ങളുമുണ്ടായിരുന്നു. രേഖകൾ കൃത്യമായി പരിശോധിച്ചിട്ടാണ് വിടുന്നതെന്ന് അധികൃതർ ആവർത്തിക്കുമ്പോഴാണ് ക്രമക്കേട് വെളിയിൽ വരുന്നത്. ഇത്തരം സംഭവങ്ങൾ തുടരാതിരിക്കാൻ പരിശോധന കൂടുതൽ കർശനമാക്കാണ് തീരുമാനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; ആയുധം ഉണ്ടായിരുന്നില്ലെന്ന് പൊലീസുകാരുടെ മൊഴി, കെഎസ്‍യു പ്രവര്‍ത്തകരെത്തിയത് കരിങ്കൊടിയുമായി
പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നൽകുന്നതില്‍ ആശയക്കുഴപ്പം, രണ്ട് പേരുകള്‍ കൂടി പരിഗണനയിൽ