വ്യാജ ജനന സർട്ടിഫിക്കറ്റ്: തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ മൊഴിയെടുക്കും, പരാതി നൽകി രഹ്ന

By Web TeamFirst Published Feb 8, 2023, 6:37 AM IST
Highlights

ആശുപത്രിയിലെ മെഡിക്കൽ റെക്കോർ‍ഡ്സ് ജീവനക്കാരി അശ്വിനിയെയും ലേബർ റൂമിൽ അന്നുണ്ടായിരുന്നവരെയും പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭയിലെ താത്കാലിക ജീവനക്കാരിയായിരുന്ന രഹ്ന പൊലീസിൽ പരാതി നൽകിയത്

കൊച്ചി : കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘം കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്പതികളുടെ മൊഴി എടുത്തേക്കും.വ്യാജ രേഖ ചമച്ചതിലെ പ്രേരണാ കുറ്റത്തിൽ ഇവരെ പ്രതി ചേർക്കുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്.കളമശേരി മെഡിക്കൽ കോളജിൽ നിന്നും ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.അതേസമയം
ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മുഖ്യപ്രതിയുമായ അനിൽകുമാറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ഇതിനിടെ കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതിയും നഗരസഭയിലെ താത്കാലിക ജീവനക്കാരിയായിരുന്ന രഹ്ന വീണ്ടും പൊലീസിൽ പരാതി നൽകി.ആശുപത്രിയിലെ മെഡിക്കൽ റെക്കോർ‍ഡ്സ് ജീവനക്കാരി അശ്വിനിയെയും ലേബർ റൂമിൽ അന്നുണ്ടായിരുന്നവരെയും പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടാണ് കളമശേരി പൊലീസിൽ പരാതി നൽകിയത്.പ്രധാന കണ്ണികളിലേക്ക് എത്താതെയാണ് രഹ്നയെ പ്രതിയാക്കിയതെന്ന് രഹ്നയുടെ അഭിഭാഷകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്:കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്പതികൾ പ്രതികളാകും

 

click me!