ഇന്ധന സെസിൽ ഇളവ് ഇന്നറിയാം, കുറച്ചാൽ നേട്ടം യുഡിഎഫിനെന്ന് വിലയിരുത്തൽ, പ്രതിപക്ഷ എംഎൽഎമാരുടെ സമരം തുടരുന്നു

By Web TeamFirst Published Feb 8, 2023, 6:13 AM IST
Highlights

സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിർക്കുന്നുമുണ്ട്.ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ മറുപടിയിൽ ആണ് ധനമന്ത്രി നിലപാട് അറിയിക്കുക

തിരുവനന്തപുരം : ഇന്ധന സെസ് കുറക്കുമോ ഇല്ലയോ എന്നതിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം.രണ്ട് രൂപ സെസ് 1 രൂപയാക്കി കുറക്കണം എന്നായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ . എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ടാഭിപ്രായം ഉണ്ട്.പ്രതിപക്ഷ എം എൽ എ മാർ നിയമസഭ കവാടത്തിൽ സത്യഗ്രഹം നടത്തുന്നതിനാൽ ,കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചർച്ച .

സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിർക്കുന്നുമുണ്ട്.ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ മറുപടിയിൽ ആണ് ധനമന്ത്രി നിലപാട് അറിയിക്കുക.സെസ് കുറച്ചില്ലെങ്കിൽ യുഡിഎഫ് സമരം ശക്തമാക്കും.അതേസമയം ,സെസ് നില നിർത്തി ഭൂമിയുടെ ന്യായ വില വർദ്ധന 20 ശതമാനത്തിൽ നിന്ന് പത്താക്കി കുറക്കുന്നതും ചർച്ചയിൽ ഉണ്ട്.

കൊവിഡിൽ ഉലഞ്ഞു, നിവർന്ന് നിൽക്കാൻ ശ്രമിച്ചപ്പോൾ ഇരുട്ടടിയായി ഇന്ധന സെസ്; സ്വകാര്യ ബസ് മേഖലയ്ക്ക് തിരിച്ചടി
 

click me!