വ്യാജ ജനന സർട്ടിഫിക്കറ്റ്; കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയതല്ല, യഥാർഥ അമ്മ അവിവാഹിത: തൃപ്പൂണിത്തുറയിലെ ദമ്പതികൾ

Published : Feb 13, 2023, 07:34 AM ISTUpdated : Feb 13, 2023, 11:23 AM IST
വ്യാജ ജനന സർട്ടിഫിക്കറ്റ്; കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയതല്ല, യഥാർഥ അമ്മ അവിവാഹിത: തൃപ്പൂണിത്തുറയിലെ ദമ്പതികൾ

Synopsis

'എനിക്കും ഇപ്പോൾ വളർത്താൻ കഴിയുന്നില്ല.ആശുപത്രിയിൽ പോയാലോ,ആധാർകാർ‍ഡ് എടുക്കാൻ പോയാലോ ജനനസർട്ടിഫിക്കറ്റ് ആണ് ചോദിക്കുന്നത്.ലീഗൽ ആയി ഒരു രേഖയും ഇല്ല.അതുകൊണ്ടാണ് ജനന സർട്ടിഫിക്കറ്റിനായി ശ്രമിച്ചത്'

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ വെളിപ്പെടുത്തലുമായി കുഞ്ഞിനെ കൈവശം വച്ചിരുന്ന അനൂപും സുനിതയും. രേഖകൾ ഇല്ലാത്തത് കാരണം ,വളർത്താൻ പോലും പറ്റാതെയാകുമെന്ന സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മുന്നിട്ട് ഇറങ്ങിയതെന്ന് തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾ പറയുന്നു. കുഞ്ഞിനെ തട്ടിയെടുത്തതല്ല. വിവാഹിതരല്ലാതിരുന്ന കുഞ്ഞിന്‍റെ മാതാപിതാക്കൾ വളർത്താൻ ഏൽപിച്ചതാണെന്നും ദമ്പതികൾ പറഞ്ഞു. തൃപ്പുണ്ണിത്തുറ സ്വദേശികളായ അനൂപും സുനിതയും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു

അനൂപും സുനിതയുും പറഞ്ഞതിങ്ങനെ

അനൂപ്:കുഞ്ഞിന്‍റെ യഥാർഥ അച്ഛനും അവരുടെ പങ്കാളിയും സുഹൃത്തുക്കളാണ്.കുഞ്ഞിനെ തന്നത് മാഫിയകളോ,കള്ളക്കടത്തുകാരോ,ചൈൽഡ് കച്ചവടക്കാരോ അല്ല.അവർ അറിയുന്ന ആളുകളായത് കൊണ്ടാണ് കുഞ്ഞിനെ ധൈര്യപ്പെട്ട് എടുത്തത്.

വളർത്താൻ അവർക്ക് സാഹചര്യമില്ല.കുഞ്ഞിന്‍റെ അച്ഛനും അമ്മയും അണ്‍മാരീഡ് ആണ്.ഞാനിതൊക്കെ ആരോട് പറയും.എനിക്കും ഇപ്പോൾ വളർത്താൻ കഴിയുന്നില്ല.ആശുപത്രിയിൽ പോയാലോ,ആധാർകാർ‍ഡ് എടുക്കാൻ പോയാലോ ജനനസർട്ടിഫിക്കറ്റ് ആണ് ചോദിക്കുന്നത്.ലീഗൽ ആയി ഒരു രേഖയും ഇല്ല.

കുഞ്ഞ് പോയതിന് ശേഷം കടിച്ച് പിടിച്ച് ഇരിക്കുകയാണ്. കുഞ്ഞിനെ കിട്ടാൻ വേണ്ടിയിട്ട് യഥാർഥ അമ്മയും അ‍‍ച്ഛനും സത്യവാങ്ങ്മൂലം കൊടുത്താൽ മതി.CWCയുടെ മുന്നിൽ കുഞ്ഞിന്‍റെ റെപ്രസന്‍റേഷൻ വന്നാൽ അച്ഛനും അമ്മയും തങ്ങളെ സഹായിക്കാൻ തയ്യാറാണ്.ഞങ്ങൾക്ക് അവർ കുഞ്ഞിനെ തന്നതാണ്.അവർക്ക് വളർത്താനോ വീട്ടിൽ കൊണ്ടു പോകാനോ കഴിയില്ല എന്നാണ് അവർ പറഞ്ഞത്.

ഒരു കുഞ്ഞില്ലാതെ അത്രയും വിഷമിച്ചിട്ടുണ്ട്.അൻപത് ലക്ഷം രൂപ വരെ ഐവിഎഫിന് ചെലവാക്കിയിട്ടുണ്ട്.കുഞ്ഞുവാവ പെണ്‍കുട്ടിയാകണം എന്ന് എനിക്കും ഭാര്യക്കും ആഗ്രഹമായിരുന്നു.അത് കൃത്യമായി മുമ്പിൽ വന്നു. 

സുനിത:കുഞ്ഞില്ലാതെ ഞങ്ങൾ ഉറങ്ങിയിട്ടില്ല.ഇനി എന്താണ് ചെയ്യാൻ പറ്റുക

കുഞ്ഞിനെ വളർത്തിയിരുന്ന തൃപ്പൂണിത്തുറയിലെ ദമ്പതികളായ അനൂപും സുനിതയും ഇപ്പോൾ ഒളിവിലാണ് . ഇരുവരുടേയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്

‘പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ല, കുട്ടിയെ ദമ്പതികൾക്ക് കൈമാറിയത് വളർത്താനുള്ള പ്രയാസം മൂലം'; പിതാവിന്‍റെ മൊഴി

PREV
click me!

Recommended Stories

കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍