ഉമ്മൻചാണ്ടി ബെംഗളുരു എച്ച്സിജി ആശുപത്രിയിൽ, ചികിൽസ നിശ്ചയിക്കാൻ ഡോക്ടർമാർ യോഗം ചേരും

Published : Feb 13, 2023, 05:53 AM ISTUpdated : Feb 13, 2023, 09:51 AM IST
ഉമ്മൻചാണ്ടി ബെംഗളുരു എച്ച്സിജി ആശുപത്രിയിൽ, ചികിൽസ നിശ്ചയിക്കാൻ ഡോക്ടർമാർ യോഗം ചേരും

Synopsis

ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയിൽ ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ ഡോക്ടർമാർ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചിട്ടും രോഗപ്രതിരോധശേഷിയിൽ കാര്യമായ പ്രശ്നങ്ങളില്ലാത്തത് ആശ്വാസകരമാണ്

ബെംഗളൂരു: വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലെത്തിയ ഉമ്മൻചാണ്ടിയുടെ തുടർചികിത്സ എങ്ങനെ വേണമെന്നതിൽ തീരുമാനമെടുക്കാൻ ഇന്ന് ഡോക്ടർമാർ യോഗം ചേ‍രും. ബെംഗളുരു എച്ച്സിജി ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം തലവൻ ഡോ. യു എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗം ചേർന്ന് തീരുമാനമെടുക്കുക. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയിൽ ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ ഡോക്ടർമാർ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചിട്ടും രോഗപ്രതിരോധശേഷിയിൽ കാര്യമായ പ്രശ്നങ്ങളില്ലാത്തത് ആശ്വാസകരമാണ്. 

ഇന്നലെ വൈകിട്ടോടെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബെംഗളുരു സംപിംഗ രാമ നഗരയിലുള്ള എച്ച്സിജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ മറിയാമ്മയും മൂന്ന് മക്കളും അദ്ദേഹത്തോടൊപ്പമുണ്ട്

'ആരോഗ്യനില തൃപ്തികരം, പോഷകാഹാരക്കുറവിന്‍റെ ബുദ്ധിമുട്ടുകളുണ്ട്', ഉമ്മന്‍ ചാണ്ടിയെ പരിശോധിച്ച് ഡോക്ടര്‍മാര്‍

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'