ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്റെ പേരിൽ വ്യാജ പ്രചാരണം

Published : Nov 09, 2023, 06:04 PM ISTUpdated : Nov 09, 2023, 06:36 PM IST
ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്റെ പേരിൽ വ്യാജ പ്രചാരണം

Synopsis

അന്താരാഷ്ട്രാ ഹിന്ദു പരിഷത്ത് (എഎച്ച്പി) മുൻ നേതാവ് പ്രതീഷ് വിശ്വനാഥന്റെ പരാമര്‍ശമെന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം

തിരുവനന്തപുരം: അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) മുൻ നേതാവ് പ്രതീഷ് വിശ്വനാഥന്റെ പരാമര്‍ശമെന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. പ്രതീഷ് വിശ്വനാഥന്റെ ഫോട്ടോയും ചേര്‍ത്ത് വച്ചാണ് വ്യാജപ്രചരണം നടക്കുന്നത്. 

കോളേജ് വിദ്യാഭ്യാസ കാലത്ത് സിപിഎം അനുഭാവി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പ്രതീഷ് പറഞ്ഞെന്ന തരത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്റെ പേരിൽ വ്യാജമായി നിർമിച്ച ചിത്രത്തിൽ ഉള്ളത്. എന്നാൽ ഈ ചിത്രം വ്യാജമാണ്. അതിൽ പറയുന്ന ഉള്ളടക്കം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ പ്രചാരണവും ചിത്രവുമായി യാതൊരു ബന്ധവും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനില്ല.

Read more: റോഡിൽ കാർ പാർക്ക് ചെയ്തു, ചോദ്യം ചെയ്ത എസി മൊയ്തീൻ എംഎൽഎയെ തെറിവിളിച്ചു, പഞ്ചായത്ത് പ്രസിഡന്റിനടക്കം മര്‍ദനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും