വ്യാജരേഖ കേസ്; വിദ്യ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാര്‍ മണ്ണാർക്കാട് രജിസ്ട്രേഷൻ; അന്വേഷണം

Published : Jun 14, 2023, 09:56 AM IST
വ്യാജരേഖ കേസ്; വിദ്യ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാര്‍ മണ്ണാർക്കാട് രജിസ്ട്രേഷൻ; അന്വേഷണം

Synopsis

കാറിലുണ്ടായിരുന്നത് ആരെന്ന് സിസിടിവി ദൃശ്യങ്ങഒളിൽ വ്യക്തമല്ല.

കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ വിദ്യയെ അഭിമുഖത്തിനായി അട്ടപ്പാടി കോേളേജിലെത്തിച്ച കാറിനായി അന്വേഷണം ആരംഭിച്ചു. വിദ്യ എത്തിയത് മണ്ണാർക്കാട് രജിസ്റ്റർ ചെയ്ത കാറിലാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. കാറിലുണ്ടായിരുന്നത് ആരെന്ന് സിസിടിവി ദൃശ്യങ്ങഒളിൽ വ്യക്തമല്ല.

അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് കെ വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വിവരം കിട്ടിയത്. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. 

ജൂൺ രണ്ടിനാണ് വിദ്യ കോളേജിൽ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിൽ വലിയ തോതിൽ ആശയകുഴപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് കോളേജിലെത്തിയപ്പോൾ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളേജിൽ ആറ് ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പൊലീസിന് കിട്ടിയ മറുപടി. പൊലീസ് മടങ്ങിപ്പോയ ശേഷം പ്രിൻസിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പൊലീസ് കോളേജിലെത്തി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

കെ. വിദ്യയ്ക്കായി കെ എസ് യു 'ലുക്ക് ഔട്ട് നോട്ടീസ്', പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ പതിച്ചു 

'കെ.വിദ്യയുടെ പിഎച്ച്ഡി പ്രവേശനവും, സെലക്ഷൻ കമ്മറ്റിയും ചട്ടവിരുദ്ധം' നടപടി വേണമെന്ന് ഗവർണർക്ക് നിവേദനം

അട്ടപ്പാടി കോളേജിൽ വിദ്യ അഭിമുഖത്തിനെത്തിയത് വെള്ള സ്വിഫ്റ്റ് കാറിൽ, ഒപ്പം മറ്റൊരാളും: സിസിടിവി ദൃശ്യം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിമാലി മണ്ണിടിച്ചില്‍ ദുരിതബാധിതര്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം ഓണത്തിന് മുന്‍പ്, ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ട് പരാതികളുണ്ടാകരുത്: മന്ത്രി അനില്‍കുമാര്‍
53 കോടി രൂപ ഓണക്കിറ്റിനായി അനുവദിച്ച് സർക്കാർ; ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്