ആലപ്പുഴയിലെ സിപിഎം വിഭാ​ഗീയത; സൗത്ത്, നോർത്ത് ഏരിയ കമ്മിറ്റികൾ പിരിച്ചു വിട്ടേക്കും, കൂട്ടനടപടിക്ക് സാധ്യത

Published : Jun 14, 2023, 08:40 AM ISTUpdated : Jun 14, 2023, 08:44 AM IST
ആലപ്പുഴയിലെ സിപിഎം വിഭാ​ഗീയത; സൗത്ത്, നോർത്ത് ഏരിയ കമ്മിറ്റികൾ പിരിച്ചു വിട്ടേക്കും, കൂട്ടനടപടിക്ക് സാധ്യത

Synopsis

 ലഹരിക്കടത്തിൽ ഉൾപ്പെട്ട കൗൺസിലർ ഷാനാവാസിനെതിരെ നടപടിക്ക് സാധ്യതയുണ്ട്.

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സിപിഎം വിഭാഗീയതയിൽ നേതാക്കൾക്കെതിരെ അച്ചടക്ക നടപടികൾ ഉടൻ. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിടാൻ സാധ്യത. പി പി ചിത്തരഞ്ജൻ അടക്കം 30 ജില്ലാ നേതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ പാർട്ടി സമ്മേളന കാലത്തെ വിഭാഗീയതിലാണ്  നടപടി. ലഹരിക്കടത്തിൽ ഉൾപ്പെട്ട കൗൺസിലർ ഷാനാവാസിനെതിരെ നടപടിക്ക് സാധ്യതയുണ്ട്.

എം വി ഗോവിന്ദൻ 19, 20 തീയതികളിൽ ആലപ്പുഴയിൽ എത്തും. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരും. വിഭാഗീയതയിൽ ഉൾപ്പെട്ടവർക്കെതിരെ സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യും. തരംതാഴ്ത്തൽ ഉൾപ്പെടെ നടപടിക്ക് സാധ്യതയുണ്ട്.  ലഹരിക്കടത്ത് അടക്കമുള്ള അന്വേഷണ കമീഷൻ റിപ്പോർട്ടുകളും പരിഗണനയ്ക്കു വരും. ടി പി രാമകൃഷ്ണൻ, പി കെ ബിജു എന്നിവരടങ്ങിയ പാർട്ടി കമ്മീഷന്റെ റിപ്പോർട്ടിൻ മേലാണ്  നടപടികൾ എടുക്കുക. 

'മി. യെച്ചൂരി ഇതൊക്കെ സഖാവ് പിണറായിക്കും സര്‍ക്കാരിനും ബാധകമാണോ'; ട്വീറ്റ് പങ്കുവെച്ച് വി ഡി സതീശന്‍റെ ചോദ്യം

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം