വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്: സൂപണ്ട് ഡോ.ഗണേഷ് മോഹൻ പറഞ്ഞിട്ടാണ് നൽകിയതെന്ന് സസ്പെൻഷനിലായ ജീവനക്കാരന്‍

By Web TeamFirst Published Feb 5, 2023, 8:32 AM IST
Highlights

ഡോ.ഗണേഷ് മോഹൻ മുന്പും വ്യാജ രേഖകൾ തയ്യാറാക്കി നൽകിയിട്ടുണ്ട്. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി. ഇതിന്‍റെ രേഖകൾ തന്‍റെ കൈവശം ഉണ്ടെന്നും സസ്പെൻഷനിലായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാർ അനിൽകുമാർ പറയുന്നു

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പുതിയ ആരോപണവുമായി നടപടി നേരിട്ട അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാർ. സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ പറഞ്ഞത് അനുസരിച്ചാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് അനിൽ കുമാർ പറയുന്നു. വിവാദമായപ്പോൾ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാൻ ഗണേഷ് മോഹൻ ശ്രമിക്കുന്നു. സൂപ്രണ്ടിന്‍റെ നിർദേശപ്രകാരം സർട്ടിഫിക്കറ്റ് വാങ്ങി നൽകുക മാത്രമാണ് താൻ ചെയ്തത്. സർട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച ഫോം ആശുപത്രി ജീവനക്കാരനാണ് തനിക്ക് തന്നതെന്നും അനിൽകുമാർ പറഞ്ഞു

 

ഡോ.ഗണേഷ് മോഹൻ മുന്പും വ്യാജ രേഖകൾ തയ്യാറാക്കി നൽകിയിട്ടുണ്ട്.ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി. ഇതിന്‍റെ രേഖകൾ തന്‍റെ കൈവശം ഉണ്ട്. ആശുപത്രി ക്യാന്‍റീൻ നടത്തിപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട് സൂപ്രണ്ട് കൈക്കൂലി വാങ്ങി. പുതിയ കരാറുകാരനിൽ നിന്നാണ് പണം വാങ്ങിയത്. താൻ ശിക്ഷിക്കപ്പെട്ടാലും സൂപ്രണ്ടിന്‍റെ കള്ളക്കളി വെളിച്ചത്ത് വരണമെന്നും അനിൽകുമാർ പറഞ്ഞു

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന് സസ്പെന്‍ഷന്‍

click me!