അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്; 'ദേശാഭിമാനി വ്യാജരേഖ ചമച്ചെന്ന് വ്യക്തമായി': വി ഡി സതീശന്‍

Published : Jan 06, 2024, 10:53 AM ISTUpdated : Jan 06, 2024, 11:16 AM IST
അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്; 'ദേശാഭിമാനി വ്യാജരേഖ ചമച്ചെന്ന് വ്യക്തമായി': വി ഡി സതീശന്‍

Synopsis

നിയമപരമായ നടപടികൾക്ക് പാർട്ടി അൻസിൽ ജലീലിന് പിന്തുണ നൽകുമെന്നും വിഡി സതീശൻ വ്യക്തമാക്കി. 

തിരുവനന്തപുരം: അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ദേശാഭിമാനി പത്രം വ്യാജ രേഖ ചമച്ചെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട്. സംഭവത്തിൽ സിപിഎമ്മിനും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദേശാഭിമാനിയും സിപിഎമ്മും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം വ്യാജവാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ ദേശാഭിമാനി പിരിച്ചു വിടണമെന്നും കൂട്ടിച്ചേർത്തു. നിയമപരമായ നടപടികൾക്ക് പാർട്ടി അൻസിൽ ജലീലിന് പിന്തുണ നൽകുമെന്നും വിഡി സതീശൻ വ്യക്തമാക്കി. 

കേരളത്തിൽ മരുന്ന് ക്ഷാമം രൂക്ഷമാണ്. മരുന്ന് വിതരണം സ്തംഭിച്ച നിലയിലാണ്. മാത്രമല്ല മരുന്ന് വിതരണത്തിൽ ഗുണനിലവാര പരിശോധന നടക്കുന്നില്ല. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്ത സർക്കാരാണ് കേരളത്തിലുള്ളതെന്നും വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി സ്തുതിപാഠകരുടെ ഇടയിലാണ്. പാട്ടിൻ്റെ പേരിൽ ജയരാജനെതിരെ നടപടി എടുത്ത പാർട്ടി ആണ്. ഇപ്പോൾ പാർട്ടി സെക്രട്ടറി പറയുന്നു മുഖ്യമന്ത്രി സൂര്യനാണ് എന്ന്. സിപിഎം എത്ര മാത്രം ദുഷിച്ചു എന്നതിൻ്റെ ഉദാഹരണം ആണ് പിണറായിയെ കുറിച്ചുള്ള ഗാനമെന്നും ഇത് കേട്ട് ആളുകൾ ചിരിക്കുക ആണ് എന്ന് മനസിലാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും