വ്യാജ സർട്ടിഫിക്കറ്റ്: സമ​ഗ്രാന്വേഷണം വേണമെന്ന് ജനയു​ഗം; സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന്

Published : Jun 21, 2023, 07:27 AM IST
വ്യാജ സർട്ടിഫിക്കറ്റ്: സമ​ഗ്രാന്വേഷണം വേണമെന്ന് ജനയു​ഗം; സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന്

Synopsis

സമ​ഗ്രാന്വേഷണം വേണം. നടന്നത് പരസ്പരം പഴിചാരി രക്ഷപ്പെടാവുന്ന കൃത്യവിലോപമല്ലെന്നും ജനയു​ഗം പറയുന്നു. നിരന്തരം വിവാദങ്ങൾകൊണ്ട് പ്രതിക്കൂട്ടിൽ നിൽക്കുന്ന എസ്എഫ്ഐയെ ശക്തമായി വിമർശിക്കുന്നതാണ് ജനയു​ഗത്തിന്റെ നിലപാട്. 

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ സമ​ഗ്രാന്വേഷണം വേണമെന്ന് സിപിഐ മുഖപത്രം ജനയു​ഗം. പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്നതും ദുരൂഹവുമായ വിവരങ്ങളാണ്. സമ​ഗ്രാന്വേഷണം വേണം. നടന്നത് പരസ്പരം പഴിചാരി രക്ഷപ്പെടാവുന്ന കൃത്യവിലോപമല്ലെന്നും ജനയു​ഗം പറയുന്നു. നിരന്തരം വിവാദങ്ങൾകൊണ്ട് പ്രതിക്കൂട്ടിൽ നിൽക്കുന്ന എസ്എഫ്ഐയെ ശക്തമായി വിമർശിക്കുന്നതാണ് ജനയു​ഗത്തിന്റെ നിലപാട്. 

അതേസമയം, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് ചേരും. എസ്എഫ്ഐയിലെ വ്യാജരേഖ വിവാദം സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കെ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ സർക്കാരിനെതിരെ വിമർശനങ്ങളുയരുന്നതിനാണ് സാധ്യത.  എസ്എഫ്ഐക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. സർക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന വിഷയത്തിൽ വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ട്. മറ്റ് സമകാലിക വിഷയങ്ങളും യോഗം ചർച്ച ചെയ്യും. 

'ബ്ലോക്ക് പ്രസിഡന്‍റ് സിപിഐ വിട്ടത് പണപ്പിരിവ് പിടിച്ചപ്പോൾ, പണം വാങ്ങിയ വീഡിയോ ഉണ്ട്'; മൂന്നാറിൽ പുതിയ പോര്

നേരത്തെ, വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽവിമർശനവുമായി എഐവൈഎഫ്  സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ രം​ഗത്തെത്തിയിരുന്നു.   വ്യാജ സർട്ടിഫിക്കറ്റ് വിവാദം ഗൗരവകരമായ കാര്യമാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും എൻ.അരുൺ പറഞ്ഞു. നിഖിൽ തോമസിനെതിരായ പരാതിയിൽ എസ്എഫ്ഐ അല്ല അന്വേഷണം നടത്തേണ്ടത്. പൊലീസ് അന്വേഷണത്തിനൊപ്പം വിദ്യാഭാസ വകുപ്പും അന്വേഷിക്കണം. കാമ്പസിൽ ഏക വിദ്യാർത്ഥി പ്രസ്ഥാനം എന്ന നിലപാട് ശരിയല്ലെന്നും എൻ അരുൺ പറഞ്ഞിരുന്നു. കാമ്പസുകളിൽ അക്രമ രാഷ്ട്രീയം ഒഴിവാക്കണം. പി.എം ആർഷോക്കെതിരെയുള്ള നിമിഷയുടെ പരാതി നിലനിൽക്കുന്നുണ്ട്. പിൻവലിച്ചെന്ന പ്രചാരണം ശരിയല്ലന്നും എൻ അരുൺ കൂട്ടിച്ചേർത്തു. 
കായംകുളം വ്യാജ സർട്ടിഫിക്കറ്റ്; പിന്നിൽ പ്രവർത്തിച്ചത് ബാബുജൻ? ചോദ്യവുമായി രമേശ് ചെന്നിത്തല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News live: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും