ആനന്ദ റാണി ആശുപത്രിയിലെ ജോലി വാഗ്ദാനം നല്‍കി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പണം പിരിച്ച ദ്യശ്യങ്ങള്‍ പുറത്തുവിടുമെന്ന് ചന്ദ്രപാൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇടുക്കി: ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസിനും ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണിനുമെതിരെ ആരോപണവുമായി സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍. ആനന്ദറാണി ദാസും പ്രവീണും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പണപിരിവ് നടത്തിയതായി തെളിവുസഹിതം ജില്ലാ സെക്രട്ടറിക്ക് പരാതി ലഭിച്ചതോടെ പാര്‍ട്ടി നടപടിയെടുക്കുമെന്ന ഭയമാണ് ഇരുവരും കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ കാരണമെന്നും ചന്ദ്രപാല്‍ മൂന്നാറില്‍ പറഞ്ഞു. ജോലി വാഗ്ദാനം നല്‍കി ബ്ലോക്ക് പ്രസിഡന്‍റ് പണം വാങ്ങിയ ദ്യശ്യങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാര്‍ ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനം മുന്‍ നിശ്ചയിച്ച പ്രകാരം മാറുന്നത് സംബന്ധിച്ച് തകര്‍ക്കങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ സിപിഐ വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ആനന്ദറാണിനെതിരെ ഗുരുതര ആരോപണമാണ് അഡ്വ. ചന്ദ്രപാല്‍ ഉന്നയിച്ചത്. ആനന്ദ റാണി ആശുപത്രിയിലെ ജോലി വാഗ്ദാനം നല്‍കി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പണം പിരിച്ച ദ്യശ്യങ്ങള്‍ പുറത്തുവിടുമെന്ന് ചന്ദ്രപാൽ മൂന്നാറില്‍ പറഞ്ഞു. മറയൂര്‍ സിഎച്ച്‌സിയില്‍ പാണ്ഡ്യന്റെ സഹോദരിക്ക് നഴ്സ് ജോലി നല്‍കാമെന്ന് പറഞ്ഞ് ഒരുലക്ഷം രൂപയാണ് ചോദിച്ചത്.
ഇതില്‍ അമ്പതിനായിരം രൂപ പാണ്ഡ്യന്‍ ആനന്ദറാണിക്ക് നല്‍കി. വട്ടക്കാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകനായ സുരേഷിന്റെ സഹോദരിക്ക് മറയൂര്‍ സിഎച്ച്‌സിയില്‍ ലാബ് ടെക്‌നീഷനായി ജോലി വാഗ്ദാനം നല്‍കി മുപ്പതിനായിരം വാങ്ങി. സംഭവത്തില്‍ പാര്‍ട്ടി സെക്രട്ടറിക്ക് ജനുവരി 28ന് പരാതി ലഭിച്ചു. ജില്ലാ സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ മണ്ഡലം കമ്മറ്റി ജില്ലാ എക്സിക്യൂട്ടീവ് അംഗം ജിഎന്‍ ഗുരുനാഥന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ ശശികുമാര്‍, ദുരൈരാജ് എന്നിവരടങ്ങുന്ന മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പെബ്രുവരി 24 ന് ആനന്ദറാണിയോട് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കി.
എന്നാല്‍ ത്യപ്തികരമായ മറുപടി നല്‍കിയില്ല. വീണ്ടും ഏപ്രില്‍ 4ന് പാര്‍ട്ടി വ്യക്തമായ മറുപടി ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ജില്ലാ സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ മണ്ഡലം കമ്മറ്റി ജില്ലാ എക്സിക്യൂട്ടീവ് അംഗം ജിഎന്‍ ഗുരുനാഥന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ ശശികുമാര്‍, ദുരൈരാജ് എന്നിവരടങ്ങുന്ന മൂന്നംഗത്തെ ഉള്‍പ്പെടുത്തി ജൂണ്‍ 18ന് അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അടുത്ത ദിവസം നടപടി ഭയന്ന് ആനന്ദറാണി കോണ്‍ഗ്രസിലേക്ക് ചേക്കേറി. പ്രവീണിനെതിരെ നിരവധി ആരോപണങ്ങളാണ് ഉള്ളത്. അദ്ദേഹത്തിന്റെ മാതാവും ഭാര്യയും മൂന്നാര്‍ ഡിവൈഎസ്പിക്കും പാര്‍ട്ടിക്കും പരാതി നല്‍കിയിട്ടുണ്ട്. ഭൂമിക്ക് പട്ടയം നല്‍കാമെന്ന് പറഞ്ഞും, ജോലി വാഗ്ദാനം നല്‍കിയും പണപിരിവ് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു.
ഇതോടെയാണ് പ്രവീണും പാര്‍ട്ടി വിട്ടത്. ഇരുവരും പോയതില്‍ പാര്‍ട്ടി ഒരു നഷ്ടവും ഉണ്ടായില്ലെന്ന് യൂണിയന്‍ പ്രസിഡന്റ് എംവൈ ഔസേപ്പ് പറഞ്ഞു. ഇരുവരും പണപിരിവ് നടത്താനുള്ള ഇടമായാണ് കോണ്‍ഗ്രസിനെ കാണുന്നത്. സംഭവത്തില്‍ ഇരുവര്‍ക്കെതിരെയും പാര്‍ട്ടി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആനന്ദറാണി പണപിരിവ് നടത്തിയതിന്റെ ദ്യശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് നിയമ നടപടി സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയുമായി കൂടിയാലോജിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വ. ചന്ദ്രപാല്‍ പറഞ്ഞു. പി പളനിവേല്‍, മോഹന്‍കുമാര്‍, സന്തോഷ്, കാമരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read More : 'പൊലീസ് മുടക്കിയ കല്യാണം, കോടതിയുടെ ഇടപെടൽ'; ഒടുവിൽ ആൽഫിയയുടെ കൈ പിടിച്ച് അഖിൽ
