കള്ളനോട്ട് കേസിൽ കോൺഗ്രസ് നേതാവ് കർണാടക പൊലീസിന്റെ പിടിയിൽ

Published : Nov 24, 2020, 09:53 PM IST
കള്ളനോട്ട് കേസിൽ കോൺഗ്രസ് നേതാവ് കർണാടക പൊലീസിന്റെ പിടിയിൽ

Synopsis

മംഗൂളുരൂവില്‍ വച്ച് പിടികൂടിയ കള്ളനോട്ട് കേസിലാണ് നടപടി. പ്രതിയെ മംഗൂളുരുവിലേയ്ക്ക് കൊണ്ടു പോയി.  

തൃശൂർ: കള്ളനോട്ട് കേസിൽ കോൺഗ്രസ് നേതാവ് കർണാടക പൊലീസിന്റെ പിടിയിൽ. കോൺഗ്രസ് നേതാവും തൃശൂർ കൈപ്പറമ്പ് സ്വദേശിയുമായ അഭിലാഷിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മംഗൂളുരൂവില്‍ വച്ച് പിടികൂടിയ കള്ളനോട്ട് കേസിലാണ് നടപടി. പ്രതിയെ മംഗൂളുരുവിലേയ്ക്ക് കൊണ്ടു പോയി. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഭിലാഷിനെ തൃശൂർ പേരാമംഗലം പൊലീസിന്റെ സഹായത്തോടെ വീട്ടിലെത്തിയാണ് കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

PREV
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി