'5000 രൂപയുടെ ആമസോണ്‍ കാര്‍ഡ്'; മലപ്പുറം കളക്ടറുടെ പേരില്‍ വ്യജ ഇ-മെയില്‍

Published : Oct 25, 2020, 06:14 PM IST
'5000 രൂപയുടെ ആമസോണ്‍ കാര്‍ഡ്'; മലപ്പുറം കളക്ടറുടെ പേരില്‍ വ്യജ ഇ-മെയില്‍

Synopsis

5000 രൂപ വീതം  വിലമതിക്കുന്ന നാല് ആമസോണ്‍ ഇ- കാര്‍ഡ് വാങ്ങി അയക്കണമെന്നാണ് ജില്ലാ വകുപ്പ് മേധാവികളുടെ മെയിലിലേക്ക് ലഭിച്ച സന്ദേശം.

മലപ്പുറം: മലപ്പുറം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഇ മെയിൽ സന്ദേശം പ്രചരിക്കുന്നു. 5000 രൂപ വീതം  വിലമതിക്കുന്ന നാല് ആമസോണ്‍ ഇ- കാര്‍ഡ് വാങ്ങി അയക്കണമെന്ന വ്യാജ സന്ദേശമാണ്  ജില്ലാ വകുപ്പ് മേധാവികളുടെ മെയിലിലേക്ക് ലഭിച്ചത്. മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷണൻ എന്ന  പേരിലാണ്  വ്യാജ ഇ- മെയില്‍ സന്ദേശം പ്രചരിക്കുന്നത്. 

കളക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് മെയില്‍ അയക്കുന്നത് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. executivecdirector29@gmail.com എന്ന മെയിലില്‍ നിന്നാണ് സന്ദേശം ജില്ലാ വകുപ്പ് മേധാവികളുടെ മെയിലിലേക്ക് എത്തിത്.   ഇത് വ്യാജമാണെന്നും വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല