കോട്ടയത്ത് മുക്കുപണ്ട തട്ടിപ്പ്; യൂണിയൻ ബാങ്ക് ശാഖയിൽ നിന്ന് തട്ടിയെടുത്തത് 30 ലക്ഷം രൂപ

Published : Nov 03, 2022, 09:15 PM IST
കോട്ടയത്ത് മുക്കുപണ്ട തട്ടിപ്പ്; യൂണിയൻ ബാങ്ക് ശാഖയിൽ നിന്ന് തട്ടിയെടുത്തത് 30 ലക്ഷം രൂപ

Synopsis

ഇന്റേണൽ ഓഡിറ്റിങ്ങിനിടെ ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണയമുരുപ്പടികൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തട്ടിപ്പിൽ അപ്രൈസർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ്

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മുക്കുപണ്ടം പണയം വച്ച് 30 ലക്ഷം രൂപയുടെ തട്ടിപ്പ്. യൂണിയൻ ബാങ്കിന്റെ ശാഖയിലാണ് തട്ടിപ്പ് നടന്നത്.13 പേരുടെ പേരിൽ പണയം വച്ച ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ബാങ്ക് അധികൃതർ കാത്തിരപ്പള്ളി പൊലീസിൽ പരാതി നൽകി. ഇന്റേണൽ ഓഡിറ്റിങ്ങിനിടെ ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണയമുരുപ്പടികൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തട്ടിപ്പിൽ അപ്രൈസർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അപ്രൈസർക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താൻ കഴിയാത്ത വിധമുള്ള ആഭരണങ്ങളാണോ പണയപ്പെടുത്തിയതെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി