'സൂര്യൻ ഭൂമിയിൽ നിന്നകന്നു പോകും, വായു തണുക്കും, പ്രതിഭാസം ഓ​ഗസ്റ്റ് വരെ തുടരും'; ഈ പ്രചാരണം തെറ്റാണ്, കേരളത്തിലെ തണുപ്പിന് കാരണം ഇതല്ല

Published : Jan 23, 2026, 12:40 PM IST
Aphelion

Synopsis

ഇപ്പോൾ ഭൂമി സൂര്യനോട് ഏറ്റവും അടുത്തുള്ള പെരിഹെലിയോൺ സമയമാണ്, കാലാവസ്ഥയെ നിയന്ത്രിക്കുന്നത് ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവാണെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇത്തരം അശാസ്ത്രീയ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.

തിരുവനന്തപുരം: കേരളത്തിൽ അനുഭവപ്പെടുന്ന ശൈത്യത്തിന് കാരണം സൂര്യൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതാണെന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം. നാളെ പുലർച്ചെ 5:27 മുതൽ സൂര്യൻ ഭൂമിയിൽ നിന്ന് കൂടുതൽ അകന്നുപോകും. ഇത് വായു തണുക്കാൻ കാരണമാകുന്ന അഫീലയന്‍ (Aphelion)  പ്രതിഭാസമാണെന്നും ഈ പ്രതിഭാസം ഈ വർഷം ഓഗസ്റ്റ് വരെ തുടരുമെന്നും വാട്സ് ആപ്പിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു. ഇതുകാരണം കാലാവസ്ഥ പതിവിലും തണുപ്പായിരിക്കുമെന്നും ജലദോഷം, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും ശ്രദ്ധിക്കണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

 എന്നാൽ, ഇത് പൂർണമായും തെറ്റാണെന്നും അഫീലയന്‍ എന്നത് ഭൂമി സൂര്യനെ ചുറ്റുമ്പോൾ ഏറ്റവും അകലെ എത്തുന്ന സ്ഥാനം മാത്രമാണെന്നും വിദ​ഗ്ധർ പറയുന്നു. ഈ പ്രതിഭാസം എല്ലാ വർഷവും ജൂലൈ ആദ്യം (ജൂലൈ 3–5 ഇടയിൽ) സംഭവിക്കുന്ന. ഇപ്പോൾ പെരിഹീലിയന്‍  എന്ന  ഭൂമി സൂര്യനോട് ഏറ്റവും അടുത്തിരിക്കുന്ന സമയമാണ്. ജനുവരി 3-4 ദിവസങ്ങളിലാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തിയത്. ഇപ്പോൾ അനുഭവപ്പെടുന്ന ശൈത്യത്തിന് ഈ പ്രപഞ്ച പ്രതിഭാസങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നും ഭൂമിയിലെ കാലാവസ്ഥ നിയന്ത്രിക്കുന്നത് ഭൂമിയുടെ അച്ചു തണ്ടിലെ ചരിവാണെന്നുമാണ് വസ്തുത. അതുകൊണ്ട് തന്നെ ഇത്തരം തെറ്റായതും അശാസ്ത്രീയമാതയുമായ സന്ദേശങ്ങൾ വിശ്വസിക്കരുത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു ജയിലിന് പുറത്തക്ക്; കട്ടിളപ്പാളി-ദ്വാരപാലക കേസുകളിൽ സ്വാഭാവിക ജാമ്യം നൽകി കോടതി
സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങി മോദി; 'കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും'