കൊച്ചിയിൽ ഓൺലൈൻ ഡെലിവറി കമ്പനിക്ക് കിട്ടിയ 'പണി'; ജീവനക്കാരൻ പലതവണകളായി തട്ടിയെടുത്തത് ഒന്നരക്കോടിയിലേറെ രൂപ; അറസ്റ്റ്

Published : Jul 23, 2026, 06:27 PM IST
Online Delivery

Synopsis

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ നിന്ന് ഒന്നരക്കോടിയിലധികം രൂപയുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കേസിൽ പെരുമ്പാവൂർ സ്വദേശിയെ ആലുവ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഡെലിവറി ഹബ്ബ് ഇൻ-ചാർജ് ആയിരുന്ന ഇയാൾ, വ്യാജപേരുകളിൽ ഫോണുകൾ ബുക്ക് ചെയ്ത് നഷ്ടപ്പെട്ടതായി കാണിച്ച് മറിച്ചുവിൽക്കുകയായിരുന്നു

കൊച്ചി: ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ ക്രമക്കേട് നടത്തി ഒന്നരക്കോടിയിലധികം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കേസിൽ ഒരാളെ ആലുവ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ മാറമ്പിള്ളി മുടിക്കൽ കരോത്തുകുടി വീട്ടിൽ സിദ്ദിഖ് (31) ആണ് പിടിയിലായത്. 2025 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ കാഞ്ഞൂർ ഡെലിവറി ഹബ്ബ് ഇൻ-ചാർജ് ആയിരുന്നു സിദ്ദിഖ്. ഈ ഹബ്ബ് വഴി മാത്രം 18 ലക്ഷത്തിലധികം രൂപ വിലവരുന്ന 38 ഫോണുകളാണ് ഇയാൾ തട്ടിയെടുത്തത്. എന്നാൽ ഏത് സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നതെന്ന് വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല.

വിവിധ വ്യാജ പേരുകളിൽ മൊബൈൽ ഫോണുകൾ ഓൺലൈനായി ബുക്ക് ചെയ്ത് കാഞ്ഞൂരിലെ ഹബ്ബിൽ എത്തിച്ച ശേഷം, ഇവ നഷ്ടപ്പെട്ടതായി കമ്പനിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ ഫോണുകൾ വിവിധ മൊബൈൽ ഷോപ്പുകളിൽ വിറ്റഴിച്ചു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. മറ്റ് ഹബ്ബുകളിലും കോടികളുടെ തട്ടിപ്പ് സമാനമായ രീതിയിൽ മറ്റ് ഡെലിവറി ഹബ്ബുകളിലും വൻ തട്ടിപ്പ് നടന്നിട്ടുള്ളതായി പോലീസ് കണ്ടെത്തി. മൂവാറ്റുപുഴ ഹബ്ബ് വഴി 53 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പും മേക്കാട് ഹബ്ബ് വഴി 48 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പും കുറുപ്പുംപടി ഹബ്ബ് വഴി 40 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പുമാണ് നടന്നത്. കേസിലെ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.ആർ. ജഗദീഷ്, എസ്.ഐ ടി.കെ. വർഗീസ്, എ.എസ്.ഐ സലാവുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുന്നറിയിപ്പുമായി കെഎസ്ഇബി; ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് കോടതി അനുമതിക്ക് പിന്നാലെ