ഗർഭിണിയാണെന്ന് കള്ളം പറഞ്ഞു, പുറത്തറിയുമെന്നായതോടെ പരിശോധനയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; കുടുംബത്തിലെ 3 പേരെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്

Published : Jul 03, 2026, 01:12 PM IST
false pregnancy claim behind missing family disappearance police say

Synopsis

ഗർഭകാല പരിശോധനയ്ക്ക്‌ ആശുപത്രിയിൽ പോയ യുവാവിനെയും ഭാര്യയെയും അഞ്ചുവയസ്സുകാരൻ മകനെയും കാണാതായതായ സംഭവത്തിൽ വഴിത്തിരിവ്

തിരുവനന്തപുരം: ഗർഭകാല പരിശോധനയ്ക്ക്‌ ആശുപത്രിയിൽ പോയ യുവാവിനെയും ഭാര്യയെയും അഞ്ചുവയസ്സുകാരൻ മകനെയും കാണാതായതായ സംഭവത്തിൽ വഴിത്തിരിവ്. കഴക്കൂട്ടം പുല്ലാട്ടുകരിയിൽ താമസിക്കുന്ന അനീഷ് (26), ഭാര്യ അഖില (24), മകൻ അദ്വൈത് (അഞ്ച്‌) എന്നിവരെയാണ് കഴിഞ്ഞ മാസം കാണാതായത്. സംഭവത്തിൽ അഖിലയുടെ സഹോദരൻ സൂരജിന്‍റെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു. സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ മുന്നംഗ കുടുംബത്തെ 17-ാം ദിവസം തമിഴ്‌നാട്ടിലെ മധുരയിൽ നിന്നാണ് കഴക്കൂട്ടം പൊലീസ് കണ്ടെത്തിയത്. കുടുംബത്തെ ജൂൺ 16 മുതൽ കാണാനില്ലായിരുന്നു. 16-ന് രാവിലെ അഖിലയെ കഴകുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെന്ന് അനീഷ് പറഞ്ഞിരുന്നു.

രാത്രി വിളിച്ചപ്പോൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണെന്ന് അറിയിച്ചു. പിന്നീട് ഫോൺ ഓഫായി. അഖില അമ്മയുമായി ഏറെ നാളായി പിണക്കത്തിലായിരുന്നു. പിണക്കം മാറാൻ താൻ ഗർഭിണിയാണെന്ന് കള്ളം പറഞ്ഞു. ഇത് പുറത്തറിയുമെന്നായതോടെയാണ് പരിശോധനയ്ക്കെന്ന് പറഞ്ഞ് വീടുവിട്ടത്. മറ്റുവഴിയില്ലാതായതോടെ മധുരയിലെത്തിയ ഇവർ അഖിലയുടെ കുട്ടുകാരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. അനീഷ് പെയിന്‍റിങ് ജോലിക്കും പോയിത്തുടങ്ങി. ഇതിനിടെ അനീഷിന്‍റെ ഫോൺ ഓണയതോടെയാണ് പൊലീസിന് താമസസ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ കുടുംബത്തെ നാട്ടിലെത്തിച്ച് ഇന്നലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‌പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പൊലീസിന് ആശ്വാസം, സിബിഐ വേണ്ടെന്ന് ഹൈക്കോടതി
'പച്ചപ്പും ഇരിപ്പിടങ്ങളുമുള്ള ശാന്തമായ ഒരു ഇടം, ആർക്കും വന്നിരിക്കാം, ഓർമ്മകൾ പങ്കുവെക്കാം'; സഹോദരിക്ക് വേണ്ടിയുള്ള സ്മാരകത്തെക്കുറിച്ച് ഇൽസ