
പത്തനംതിട്ട: ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന വ്യാജ പ്രചരണത്തിൽ പത്തനംതിട്ട ജില്ലാകളക്ടർക്ക് പരാതി നൽകി സിപിഎം. റാന്നി പഞ്ചായത്ത് ഇരുപതാം വാർഡിൽ ബിന്ദു അമ്മിണി മത്സരിക്കുന്നതായിട്ടാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നത്. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് കാർഡ് പ്രചരിക്കുന്നത്.