
ഇടുക്കി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ ഇടുക്കി ഉപ്പുതറ പൊലീസ് അറസ്റ്റു ചെയ്തു. അയ്യപ്പൻകോവിൽ ചിന്ന സുൽത്താനിയ കോളനിയിൽ മണികണ്ഠൻ്റെ മകൾ ശരണ്യ (23)യ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ആണ്ടിപ്പെട്ടി സ്വദേശി മദൻകുമാർ ആണ് പിടിയിലായത്. മദൻകുമാറിൻറെ ഉപദ്രവം സഹിക്കാതെ വന്നതിനെ തുടർന്ന് നാലു ദിവസം മുൻപ് ശരണ്യയെ അച്ഛൻ കൂട്ടിക്കൊണ്ടു വന്നിരുന്നു. ശനിയാഴ്ച രാവിലെ സുൽത്താനിയായിൽ എത്തിയ മദൻ കുമാർ കൂടെ വരണമെന്ന് ശരണ്യയോട് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മദൻകുമാർ കയ്യിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് ശരണ്യയെ വെട്ടുകയായിരുന്നു. പരിക്കേറ്റ ശരണ്യയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam