ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി; കാണാതായത് കഴിഞ്ഞ 9 ന്, കണ്ടെത്തിയത് കർണാടകയിൽ നിന്ന്

Published : Jul 16, 2026, 12:27 PM ISTUpdated : Jul 16, 2026, 12:44 PM IST
missing family found

Synopsis

കഴിഞ്ഞ 9ന് പുലർച്ചെ മുതലാണ് കുടുംബത്തെ കാണാതെ ആയത്. വാണിയംകുളം പനയൂരിലെ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കാണാതായത്.

പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ മൈസൂരൂ ചാമരാജ് നഗറിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ വഴിക്കടവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 9ന് പുലർച്ചെ മുതലാണ് കുടുംബത്തെ കാണാതെ ആയത്. വാണിയംകുളം പനയൂരിലെ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കാണാതായത്. തെരച്ചിലിനായി ബാബു ഭാസ്കറിൻ്റെ മൂത്തമകൻ വൈശാഖും കർണാടകയിൽ എത്തിയിരുന്നു. 

വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട ഇവരുടെ പിക്കപ്പ് ജീപ്പ് അന്വേഷണത്തിൽ നിർണായകമായിരുന്നു. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ആ വാഹനമാണ് പിന്നീട് വഴിക്കടവ് ചുരത്തിൽ നിന്ന് ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുടുംബം കര്‍ണാടകയിലുണ്ടെന്ന വിവരം ലഭിച്ചിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുഞ്ഞിന് 6 മണിക്കൂറോളം സമയം ചികിത്സയൊന്നും നൽകിയിരുന്നില്ല, പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് ഗുരുതര വീഴ്ച
ഷാഫിക്കും ഡീൻ കുര്യാക്കോസിനും വിളിയെത്തി, വാ​ഗ്ദാനം ചെയ്തത് ഉന്നതപദവികൾ, പ്രിയങ്ക ​ഗാന്ധിയുടെ സെക്രട്ടറിയെന്ന വ്യാജേന തട്ടിപ്പ്