കിളികൊല്ലൂർ കസ്റ്റഡി മർദ്ദനം: പൊലീസിനെതിരെ പ്രതിരോധ മന്ത്രിക്ക് പരാതി നൽകി സൈനികൻ്റെ കുടുംബം

By Web TeamFirst Published Oct 29, 2022, 3:17 PM IST
Highlights

സൈനികനെയും ഡിവൈഎഫ്ഐ പ്രവർത്തകനായ ഇയാളുടെ സഹോദരനെയും പൊലീസ് സ്റ്റേഷനിലിട്ട്  ക്രൂരമായി മർദിച്ചതിനും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിൻ്റേയും പേരിൽ ആഭ്യന്തര വകുപ്പിന് വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.

കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ സൈനികനേയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിൽ കേന്ദ്രപ്രതിരോധ മന്ത്രിക്ക് കത്തയച്ച്  യുവാക്കളുടെ കുടുംബം. വിഷയം പരിഹരിക്കാൻ സിപിഎം നേതാക്കൾ ശ്രമിക്കുന്നതിനിടെയാണ് നീക്കം. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള പൊലീസിൻ്റെ വകുപ്പുതല അന്വേഷണം വൈകുകയാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്. 

സൈനികനെയും ഡിവൈഎഫ്ഐ പ്രവർത്തകനായ ഇയാളുടെ സഹോദരനെയും പൊലീസ് സ്റ്റേഷനിലിട്ട്  ക്രൂരമായി മർദിച്ചതിനും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിൻ്റേയും പേരിൽ ആഭ്യന്തര വകുപ്പിന് വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്. സർക്കാരിൻ്റെ പ്രതിച്ഛായ നഷ്ടപ്പെടാതെ പ്രശ്നം പരിഹരിക്കാൻ സിപിഎമ്മും ഇടത് അനുകൂല അഭിഭാഷക സംഘടനയും ശ്രമം നടത്തിയിരുന്നു. ഇതിനിടയിലാണ് കേന്ദ്ര പ്രതിരോധ മന്ത്രിക്ക് യുവാക്കളുടെ കുടുംബം കത്തയച്ചിരിക്കുന്നത്. 

ബിജെപി നേതാവ് കുമ്മനം രാജശേഖരൻ വഴിയും വിഷയം കേന്ദ്രത്തെ ധരിപ്പിച്ചു. ഇതോടൊപ്പം കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ മുഖേനയും സമ്മർദ്ദം ചെലുത്താനാണ് കുടുംബത്തിൻ്റെ തീരുമാനം. സർക്കാരിനെതിരെ വിമർശനം രൂക്ഷമായതോടെ കൊല്ലം മൂന്നാം കുറ്റിയിൽ സിപിഎം കഴിഞ്ഞ ദിവസം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. കുറ്റക്കാർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നു പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞു.

നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിന് പുറമെ സ്റ്റേഷനിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ലഗേഷിനെ ഓച്ചിറയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ആഭ്യന്തര അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാണ് യുവാക്കളുടെ ആവശ്യം. അല്ലാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

മാഹിയിൽ നിന്നെത്തിച്ച വിദേശമദ്യം അട്ടപ്പാടിയിൽ ഉയർന്ന വിലക്ക് വിറ്റു; സിപിഎം അംഗം പിടിയിൽ

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ വിദേശമദ്യം വിൽക്കുന്നതിനിടെ സി പി എം അംഗം പിടിയിൽ. ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡ് ബ്രാഞ്ച് അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുരേഷ് ബാബു എന്ന മുത്തപ്പൻ ബാബു (42) ആണ് പൊലീസിന്‍റെ പിടിയിലായത്. 270 ലിറ്റർ വിദേശമദ്യമാണ് ഇയാളില്‍ നിന്ന് പിടികൂടിയത് readmore

click me!