തുലാവർഷം തമിഴ്നാട് തൊട്ടു; നാളെയോടെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published : Oct 29, 2022, 02:14 PM IST
തുലാവർഷം തമിഴ്നാട് തൊട്ടു; നാളെയോടെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Synopsis

ബംഗാൾ ഉൾക്കടലിൽ ചക്രവതച്ചുഴിയും നിലനിൽക്കുന്നു. നവംബർ രണ്ട് വരെ തിരുവനന്തപുരം മുതൽ മലപ്പുറം ജില്ല വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ

തിരുവനന്തപുരം: തുലാവർഷം നാളെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഇന്ന് മഴയെത്തിയെന്നും നാളെ കേരളത്തിലേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്.

ശ്രീലങ്കയ്ക്ക് സമീപത്തായി ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. കടൽ നിരപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ മുകളിലാണ് ചുഴി രൂപപ്പെട്ടിരിക്കുന്നത്. വടക്ക് - കിഴക്കൻ ദിശയിൽ കാറ്റ് ശക്തമായതും മഴയ്ക്ക് കാരണമായി.

നവംബർ രണ്ട് വരെ കേരളത്തിലും ലക്ഷദ്വീപിന്റെ ചില മേഖലകളിലും മഴയോ ഇടിയോട് കൂടിയ മഴയോ ഉണ്ടാകും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒക്ടോബർ 30 നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിൽ ഒക്ടോബർ 31 നും തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നവംബർ ഒന്നിനും  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ നവംബർ രണ്ടിനും ശക്തമായ മഴ ലഭിക്കും. ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും