ശസ്ത്രക്രിയക്ക് ഇനി ദിവസങ്ങള്‍ മാത്രം, ഇനിയും ലക്ഷങ്ങള്‍ വേണം, കുഞ്ഞു ഫിൽസയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടി കുടുംബം

Published : Jan 06, 2026, 12:05 PM IST
surgery help

Synopsis

ക്യാൻസർ ബാധിതയായ രണ്ട് വയസുകാരിയുടെ ചികിത്സക്ക് വേണ്ടി സഹായം തേടി കുടുംബം. വയനാട് കമ്പളക്കാട് സ്വദേശി ആയിഷ ഫില്‍സയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 60 ലക്ഷം രൂപയാണ് കുടുംബം തേടുന്നത്

കല്‍പ്പറ്റ: ക്യാൻസർ ബാധിതയായ രണ്ട് വയസുകാരിയുടെ ചികിത്സക്ക് വേണ്ടി സഹായം തേടി കുടുംബം. വയനാട് കമ്പളക്കാട് സ്വദേശി ആയിഷ ഫില്‍സയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 60 ലക്ഷം രൂപയാണ് കുടുംബം തേടുന്നത്. കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍ ‌എംപി , പിജെ കുര്യൻ തുടങ്ങിയവർ സഹായം വാഗ്ദാനം ചെയ്തു. ജനുവരി പത്തിനാണ് ആയിഷ ഫില്‍സയുടെ ശസ്ത്രക്രിയ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ, കോഴിക്കോട് എംവിആർ ക്യാൻസർ സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന ആയിഷയുടെ ചികിത്സക്കായി ഇനിയും പണം ലഭ്യമായിട്ടില്ല. അറുപത് ലക്ഷം രൂപക്കായി നാട്ടുകാരും സന്നദ്ധപ്രവർ‍ത്തകരും ചേർന്ന് നാളുകളായി വലിയ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. 

എന്നാല്‍, ഇതുവരെ 30 ലക്ഷം മാത്രമാണ് പിരിച്ചെടുക്കാൻ കഴിഞ്ഞത്. തന്‍റെ ഒരു മാസത്തെ ശമ്പളം ആയിഷക്കായി നല്‍കുമെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ആയിഷക്കായി എല്ലാവരും സഹായം ചെയ്യണമെന്നും വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരോട് സഹായം അഭ്യർത്ഥിക്കുമെന്നും പിജെ കുര്യനും അറിയിച്ചു. കൈയ്യില്‍ ആകെയുണ്ടായിരുന്ന പണം ചെലവഴിച്ച് ചികിത്സ നടത്തിയ കുടുംബം ഇപ്പോള്‍ വലിയ കടക്കെണിയിലുമാണ്. സുമനസുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമെ ശസ്ത്രക്രിയക്കാവശ്യമായ ബാക്കി പണം ഇനി കണ്ടെത്താൻ കഴിയു.

പണം അയക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍

ബാങ്ക് അക്കൗണ്ട്:

AYISHA FILSA CHIKILSTA SAHAYA COMMITTEE

A/C -40148101090152

IFC- KLGB 0040148

KERALA GRAMIN BANK

BRANCH - KANIYAMBATTA

ഗൂഗിള്‍പേ നമ്പറുകള്‍

7994489348 - നബീസ

8089966026 - മുഹമ്മദ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ചരിത്രപരമായ അനീതി, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പ്'; സംസ്ഥാന സർക്കാരിനെ വീണ്ടും വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്
പുനര്‍ജനി പദ്ധതി:പ്രതിപക്ഷ നേതാവും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിലുള്ള ബന്ധത്തിൽ സംശയമുണ്ടെന്ന് വിജിലൻസ്, ' അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നു'