പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

Published : Jun 22, 2021, 02:54 AM ISTUpdated : Jun 22, 2021, 08:56 AM IST
പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

Synopsis

മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ  പാട്ടെഴുതി. നാഥാ നീ വരും കാലൊച്ച കേട്ടെൻ.. ഏതോ ജന്മ കല്പനയിൽ.. ശര റാന്തൽ തിരി താഴും..പൂ മാനമേ.. തുടങ്ങി മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന നിരവധി അനശ്വര ഗാനങ്ങൾ രചിച്ചു അദ്ദേഹം. വിട. 

തിരുവന്തപുരം: പ്രശസ്ത കവിയും  ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാ അത്ത്‌ പള്ളിയിൽ ഇന്ന്  വൈകീട്ട് സംസ്കാരം നടക്കും. ഭാര്യ- ആമിന, മക്കൾ- തുഷാര, പ്രസൂന.

മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ  പാട്ടെഴുതി. നാഥാ നീ വരും കാലൊച്ച കേട്ടെൻ.. ഏതോ ജന്മ കല്പനയിൽ.. ശര റാന്തൽ തിരി താഴും..പൂ മാനമേ.. തുടങ്ങി മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന നിരവധി അനശ്വര ഗാനങ്ങൾ രചിച്ചു.  1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം  അബൂക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദർ ജനിച്ചത്. 

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ വലപ്പാട് പോളിടെക്നിക്കിൽ നിന്ന് എഞ്ചിനീയറിങ്ങ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് എഎംഐഇ-യും പാസായി. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയറായിരുന്നു.  1972 -ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചു. 

ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകൾ ശ്രദ്ധ നേടി.  എഴുപത് എൺപത് കാലഘട്ടത്തിൽ സിനിമാഗാനരംഗത്തു നിറസാന്നിധ്യമായ  ഖാദർ കെജി ജോർജ്, പിഎൻ മേനോൻ, ഐവി ശശി. ഭരതൻ, പത്മരാജൻ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു