വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു; കടിച്ച പാമ്പുമായി നേരെ പോയത് ആശുപത്രിയിലേക്ക്

Published : Jun 18, 2026, 01:01 AM IST
farmer bitten by snake while cutting banana bunch rushes to hospital with snake

Synopsis

വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍ സ്വദേശി വട്ടപൊയില്‍മല്‍ ശിവന്‍റെ (62) കൈയ്ക്കാണ് പാമ്പുകടിയേറ്റത്

കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍ സ്വദേശി വട്ടപൊയില്‍മല്‍ ശിവന്‍റെ (62) കൈയ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. വിഷമുള്ള ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍നിന്ന് കുല വെട്ടുമ്പോള്‍ വാഴയിലുണ്ടായിരുന്ന പാമ്പാണ് കൈയ്ക്ക് കടിച്ചത്. ഉടനെ കടിച്ച പാമ്പിനെ ശിവന്‍ തന്നെ പിടികൂടി കവറിലാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടുകയായിരുന്നു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ശിവനെ 108 ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉറക്കത്തിനിടെ വീടിന്‍റെ മുൻവശത്ത് തീ കത്തുന്നത് കണ്ടു, പരിശോധിച്ചപ്പോൾ തോട്ടിൽ ആട്ടിൻകുട്ടി കൊല്ലപ്പെട്ട നിലയിൽ, പൊലീസ് അന്വേഷണം തുടങ്ങി
മഫ്തിയിൽ വന്ന പൊലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം, 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി