അപ്രതീക്ഷിതമായി പാഞ്ഞടുത്ത് കാട്ടുപന്നി; ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു

Published : Mar 23, 2025, 06:49 PM IST
അപ്രതീക്ഷിതമായി പാഞ്ഞടുത്ത് കാട്ടുപന്നി; ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു

Synopsis

രാവിലെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെയാണ് സലീമിന് നേരെ കാട്ടുപന്നി പാഞ്ഞടുത്തത്.

കോഴിക്കോട്: കാരശ്ശേരി തേക്കുംകുറ്റിയില്‍ പട്ടാപകല്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു. തേക്കുംകുറ്റി സ്വദേശി സലീമി (64) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ആക്രമണം.

രാവിലെ തന്‍റെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെ സലീമിന് നേരെ പാഞ്ഞടുത്ത പന്നി ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ കൂടുതല്‍ പരിക്കില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു വെന്ന് സലീം പറഞ്ഞു. പരിക്കേറ്റ സലീമിനെ ഉടന്‍ തന്നെ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More:കൂലിയെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലയില്‍; സഹോദരങ്ങള്‍ അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും